Blog

സമീപവാസിയായ സ്കൂൾ വിദ്യാർത്ഥിയോട് ലൈംഗിക അതിക്രമം.
70 കാരന് 13 വർഷം കഠിനതടവും ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ പിഴ ശിക്ഷയും.
ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി ബിജു കുമാർ സി ആർ ആണ് പ്രതിയെ കുറ്റക്കാരൻ എന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
സമീപവാസിയായ കുട്ടിയെ അഞ്ചാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്ന വിവിധ കാലഘട്ടങ്ങളിൽ ടിവി കാണാൻ എത്തുന്ന സമയത്ത് മറ്റും പ്രതി വീട്ടിൽ വച്ച് ലൈംഗിക അതിക്രമത്തിന് വിധേയനാക്കി എന്നതാണ് പ്രോസിക്യൂഷൻ കേസ്. പറയത്ത് കോണം ദേശത്ത് സുദേവൻ എന്നയാളെയാണ് കുറ്റക്കാരൻ എന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്. ഭാര്യ ഉപേക്ഷിച്ചു പോയ പ്രതി ദീർഘനാളായി ഒറ്റയ്ക്കാണ് താമസം. കുട്ടിയെ ട്യൂഷൻ പഠിപ്പിക്കുവാൻ പ്രതിയുടെ വീട്ടിലേക്ക് പറഞ്ഞ് വിട്ട നാൾ മുതൽ അടുപ്പം സൂക്ഷിച്ചുവന്ന പ്രതി അവസരം മുതലാക്കിയാണ് ടിവി കാണുവാനെത്തുന്ന സമയം കുട്ടിയെ ഉപദ്രവിച്ചുവന്നത്. ആദ്യ സമയത്ത് കുട്ടി പിതാവിനോട് ഉപദ്രവം സംബന്ധിച്ച് സൂചിപ്പിച്ചെങ്കിലും പിതാവിന്റെ മരണത്തോടെ വിവരം മറ്റാരും അറിയാത്ത സാഹചര്യത്തിൽ എത്തി.ലൈംഗിക അതിക്രമം സംബന്ധിച്ച് മാതാവിനോട് പറയും എന്ന സൂചിപ്പിച്ച സമയം പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തി വരികയായിരുന്നു. സ്കൂളിൽ കുട്ടി സഹപാഠികളോട് ദേഷ്യം പ്രകടിപ്പിക്കുകയും അക്രമവാസന കാണിച്ചു തുടങ്ങുകയും ചെയ്ത സന്ദർഭത്തിൽ കൗൺസിലിങ്ങിന് വിധേയമാക്കപ്പെട്ടപ്പോഴാണ് അതിക്രമത്തിന് ഇരയായ വിവരം കുട്ടി പറയുന്നത്. തുടർന്നാണ് കുട്ടിയുടെ മൊഴിയിൽ 2019-ൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.
പോക്സോ നിയമത്തിലെ വ്യത്യസ്ത കുറ്റങ്ങൾക്കായി 13 വർഷം കഠിനതടവും, 1,25,000/- പിഴ തുകയും ശിക്ഷയായി വിധിച്ച കോടതി, പ്രതി പിഴ തുക കെട്ടിവയ്ക്കുന്ന സാഹചര്യത്തിൽ ഒരു ലക്ഷം രൂപ അതിക്രമത്തിനിതയായ കുട്ടിക്ക് നൽകണമെന്നും, ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റി മുഖേന മതിയായ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിട്ടിട്ടുണ്ട്. കുട്ടിക്ക് മതിയായ കൗൺസിലിംഗ് നൽകണമെന്ന് കോടതി ഉത്തരവിലൂടെ നിർദ്ദേശിച്ചു. ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ ആയിരുന്ന ബിനീഷ് വിഎസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന രാഹുൽ രവീന്ദ്രൻ സജീഷ് എച്ച് എൽ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ആധാരമാക്കുകയും ചെയ്തു. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എം മുഹ്സിൻ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *