തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ ജ്ഞാനയജഞം
മുടപുരം : മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ 13 മുതൽ 20 വരെ യജ്ഞാചാര്യൻ സ്വാമി ഉദിത് ചൈതന്യയുടെ കാർമ്മിത്വത്തിൽ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജഞം നടത്തുന്നു.12 ന് ശനിയാഴ്ച വൈകുന്നേരം 3 ന് വിളംബര ഘോഷയാത്രയും ശ്രീകൃഷ്ണ വിഗ്രഹ എഴുന്നള്ളത്തും ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും .13 ന് രാവിലെ 5 .30 ന് ഗണപതിഹോമം ,6 .30 ന് വിഷ്ണുസഹസ്രനാമം , 7 മുതൽ നാരായണീയ പാരായണം , 10 മുതൽ കലവറ നിറക്കൽ ,വൈകുന്നേരം 4 .15 ന് കൊടിയേറ്റ് (ക്ഷേത്ര തന്ത്രി എസ്.ശങ്കരൻ നമ്പൂതിരി ) ,5 ന് ആചാര്യ സ്വീകരണം ,യജ്ഞ മണ്ഡപത്തിൽ കൃഷ്ണവിഗ്രഹ പ്രതിഷ്ഠ ,5 .30 ന് ശ്രീമദ് ഭാഗവത ജ്ഞാനയജഞ സമാരംഭ സമ്മേളനം .അഡ്വ .അടൂർ പ്രകാശ് എം.പി സമ്മേളനം ഉദ്‌ഘാടനം ചെയ്യും .ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ഡി.ബാബുരാജ് അദ്ധ്യക്ഷത വഹിക്കും.വി.ശശി എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും.ശ്രീപാദം ടെമ്പിൾ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് തോട്ടയ്ക്കാട് ശശി അനുഗ്രഹ പ്രഭാഷണം നടത്തും .ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി പി.വി.ജയൻ സ്വാഗതവും സപ്താഹ കമ്മിറ്റി ചെയർമാൻ പി.കെ.ഉദയഭാനു ആമുഖ പ്രസംഗവും നടത്തും.വികസന സമിതി ചെയർമാൻ അഡ്വ.എസ്.വി.അനിലൻ ,ഗ്രാമ പഞ്ചായത്ത് മെമ്പർ പി.പവനചന്ദ്രൻ , ക്ഷേത്രം ട്രസ്റ്റ് ട്രഷറർ എൻ.എസ്.പ്രഭാകരൻ,വനിതാവേദി ചെയർപേഴ്സൺ ഷൈലജ സത്യദേവൻ എന്നിവർ സംസാരിക്കും . സപ്താഹ കമ്മിറ്റി ജനറൽ കൺവീനർ ഡി.വിജയരാജ് നന്ദി പറയും.7 മുതൽ സ്വാമി ഉദിത് ചൈതന്യജിയുടെ ഭാഗവത മാഹാത്മ്യ പ്രഭാഷണം .14 ന് രാവിലെ 6 മുതൽ വിഷ്ണു സഹസ്രനാമ ജപം ,7 മുതൽ ഭാഗവത പാരായണം,8 ന് പ്രഭാഷണം ,9 .30 മുതൽ ഭാഗവത പാരായണം ,11 ന് പ്രഭാഷണം,ഉച്ചക്ക് 1 ന് പ്രസാദ ഊട്ട് ,2 ന് ഭാഗവത പാരായണം ,3 .30 ന് പ്രഭാഷണം,വൈകുന്നേരം 5 .15 ന് വർധിച്ചുവരുന്ന ‘ലഹരി ഉപയോഗവും അതിന്റെ വിപത്തുകളും ‘ എന്ന വിഷയത്തിൽ എക്സസൈസ് വകുപ്പ് വിമുക്തി മിഷൻ ജില്ലാ കോഓർഡിനേറ്റർ വിഘ്‌നേഷ്.എസ്.എ പ്രഭാഷണം നടത്തും .15 ന് രാവിലെ 6 മുതൽ ചടങ്ങുകൾ ആരംഭിക്കും.വൈകുന്നേരം 5 .15 ന് ‘മൊബൈൽ ഫോണിന്റെ അതിപ്രസരം ,വർധിച്ചു വരുന്ന ആത്മഹത്യ പ്രവണത ‘എന്ന വിഷയത്തിൽ തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ എം.സജീവ് മോഹൻ പ്രഭാഷണം നടത്തും.16 രാവിലെ 6 മുതൽ ചടങ്ങുകൾ ആരംഭിക്കും.വൈകുന്നേരം 5 .15 ന് മാതൃസംഗമം. തുടർന്ന് കൊല്ലം കലാവേദി കഥകളി സംഘത്തിന്റ ദൃശ്യാവിഷ്‌കാരം -നരസഹാവതാരം.17 ന് രാവിലെ 6 മുതൽ ചടങ്ങുകൾ ആരംഭിക്കും .വൈകുന്നേരം 5 .15 ന് കർഷക ,കർഷക തൊഴിലാളി സംഗമം .തുടർന്ന് ശ്രീകൃഷ്ണാവതാരം -ദൃശ്യാവിഷ്‌കാരം ,കംസ വധം- ദൃശ്യാവിഷ്‌കാരം ,ഉണ്ണിയൂട്ട് ,ഉറിയടി ,കലാപരിപാടികൾ .19 ന് രാവിലെ 6 മുതൽ ചടങ്ങുകൾ ആരംഭിക്കും ,വൈകുന്നേരം 6 ന് രുഗ്മിണി സ്വയംവര ഘോഷയാത്ര ബാലഭദ്രകാളി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും.തുടന്ന് രുഗ്മിണി സ്വയംവരം -ദൃശ്യവിഷ്കരണം .19 ന് രാവിലെ 6 മുതൽ ചടങ്ങുകൾ ആരംഭിക്കും .വൈകുന്നേരം ശ്രീകൃഷ്ണ കുചേല സംഗമം ദൃശ്യവിഷ്കരണം.20 ന് രാവിലെ 6 മുതൽ ചടങ്ങുകൾ ആരംഭിക്കും.ഉച്ചക്ക് 12 ന് യജ്ഞ സമർപ്പണം ,ആചാര്യ ദക്ഷിണ ,യജ്ഞ പ്രസാദ വിതരണം ,ദീപ ഉദ്യാസനം.
.