ബെവ്‌കോ കോർപറേഷന്‍റെ മദ്യ വില്പനശാലയില്‍ വ്യാജമദ്യ വില്പന നടക്കുന്നതായി ഷോപ്പ് ജീവനക്കാരന്‍റെ വീഡിയോ സന്ദേശം.
എഫ്‌എല്‍ 01 – 6015 എന്ന നമ്ബറിലുള്ള ബെവ്‌കോ കോർപറേഷനിലെ ഒരു ജീവനക്കാരനാണ് ഷോപ്പില്‍ അനധികൃതമായി മദ്യം സൂക്ഷിച്ചിട്ടുണ്ടെന്നും അത് മറിച്ച് വില്പന നടത്തുന്നതായും ഇതിന് ചില ഷോപ്പ് ജീവനക്കാർക്കും വെയർഹൗസ് ജീവനക്കാർക്കും പങ്കുണ്ടെന്നും ആരോപിച്ച് വീഡിയോസന്ദേശം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്.
ബെവ്‌കോ ജീവനക്കാരന്‍റെ വെളിപ്പെടുത്തലില്‍ കോടികളുടെ തട്ടിപ്പാണ് പുറത്തു പ്രചരിക്കുന്നത്. തൊടുപുഴ വെയർഹൗസും കോട്ടയം റീജിയണല്‍ ഓഫീസും കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നതെന്ന് ജീവനക്കാരൻ ആരോപിക്കുന്നു.
കേരളത്തിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ മുഴുവൻ സ്ഥിരമായി നടക്കുന്ന തട്ടിപ്പാണിതെന്നാണ് വീഡിയോ സന്ദേശത്തിലെ സാരാംശം. ഇത്തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ട് കോർപറേഷൻ അന്വേഷണം നടത്താൻ തയാറായിട്ടില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.


