Blog

കെപിഎസ്ടിഎ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

എയ്ഡഡ് സ്കൂൾ ഹെഡ്മാസ്റ്റർമാരുടെ സെൽഫ് ഡ്രോയിങ് ഓഫീസർ പദവി എടുത്തു കളഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കരി നിയമത്തിനെതിരെ
കെപിഎസ്ടിഎ സംസ്ഥാന വ്യാപകമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ആറ്റിങ്ങൽ ഉപജില്ല കമ്മിറ്റി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ സമരം കെപിഎസ്ടിഎ സംസ്ഥാന നിർവാഹക സമിതി അംഗം എൻ. സാബു ഉദ്ഘാടനം ചെയ്തു. ഈ ഉത്തരവ് അടയന്തിരമായി പിൻവലിക്കുന്നത് വരെ സമരം തുടരുമെന്ന് കെപിഎസ്ടിഎ അറിയിച്ചു. ഉപജില്ല പ്രസിഡന്റ് പി. രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി വി. രാജേഷ്, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ടി.യു.സഞ്ജീവ്, റിസോഴ്സ് സെൽ ചെയർമാൻ ഒ.ബി. ഷാബു, ആർ.എ. അനീഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *