രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഇളമ്പ ഗവ. എച്ച്.എസ്.എസിലെ എൻ. എസ്.
എസ്. യൂണിറ്റ് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ
കോളേജുമായി സഹകരിച്ച് 25/10/2024 വെള്ളിയാഴ്ച
ജീവദ്യുതി രക്തദാന ക്യാമ്പ് നടത്തുകയുണ്ടായി.
പി.ടി.എ. പ്രസിഡൻറ് ശ്രീ.എസ്. സുഭാഷ്, വൈസ്
പ്രസിഡൻറ് ശ്രീ. സുബിൻ, പ്രിൻസിപ്പാൾ ശ്രീമതി.
ബീനാകുമാരി ഒ., ഹെഡ്മാസ്റ്റർ ശ്രീ. എസ്.
സുനിൽകുമാർ, പ്രോഗ്രാം ഓഫീസർ ശ്രീമതി.ദീപ
എന്നിവർ സന്നിഹിതരായിരുന്നു.
ഗോകുലം മെഡിക്കൽ കോളേജിലെ ഡോ.
ഫെക്സയുടെ നേതൃത്വത്തിലാണ് രക്തദാതാക്കളിൽ
നിന്നും രക്തം സ്വീകരിച്ചത്. കേരള പോലീസിന്റെ
പോൾ ബ്ലഡുമായി സഹകരിച്ചാണ് ഈ രക്തദാന
ക്യാമ്പ് സംഘടിപ്പിച്ചത്. രക്ഷിതാക്കളും പൂർവ്വ
വിദ്യാർത്ഥികളും നാട്ടുകാരും ക്യാമ്പിൽ എത്തി
രക്തദാനത്തിൽ പങ്കാളികളായി. രക്തദാനത്തിന്റെ
പ്രാധാന്യം യുവതലമുറയെ ബോധ്യപ്പെടുത്താൻ ഈ
ക്യാമ്പ് സഹായകമായി.