ചന്ദനത്തോപ്പ്:വോട്ടഭ്യര്‍ഥിക്കുന്നതിനിടെ കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ജി.കൃഷ്ണകുമാറിനെ തടഞ്ഞ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍ വോട്ടഭ്യര്‍ഥിച്ച് എത്തിയപ്പോഴാണ് തടഞ്ഞത്. ഇതോടെ എസ്.എഫ്.ഐ–എ.ബി.ബി.പി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയുമുണ്ടായി.എ.ബി.വി.പി യൂണിയൻ ക്രമീകരിച്ച വേദിയിൽ കൃഷ്ണകുമാർ കയറുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. വേദിയിൽ വച്ചും ഇരുവിഭാഗവും തമ്മിൽ കയ്യാങ്കളിയുണ്ടായി. എസ്എഫ്ഐക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിനും പരാതി നൽകുമെന്ന് സ്ഥാനാർഥി കൃഷ്ണകുമാർ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തിയാണ് സംഘര്‍ഷം പരിഹരിച്ചത്.
ലക്ഷ്മിക്കുട്ടിയമ്മ ഇട്ടിയമ്മ നിര്യാതയായി കിഴുവിലം, കുന്നത്തു വീട്ടിൽ പരേതനായ ജനാർദ്ദനപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ ഇട്ടിയമ്മ (88) വാർദ്ധക്യ സഹജമായ അസുഖത്താൽ നവംബർ 21 വ്യാഴാഴ്ച സ്വവസതിയിൽ നിര്യാതയായി. സഞ്ചയനം 28 വ്യാഴം 8.30 ന് . ഫോൺ : 9539417505.
അക്ഷരങ്ങൾ കൂട്ടിനുള്ള കാത്തിരിപ്പു കേന്ദ്രം വഴിയോരത്തെ കാത്തിരിപ്പുകേന്ദ്രത്തിൽ അക്ഷര കൂട്ടായ്മ ഒരുക്കി സാംസ്ക്കാരിക പ്രവർത്തകർ.മലയാളത്തിൻ്റെ മഹാപുണ്യമായഎം.ടി.വാസുദേവൻ നായരുടെ സ്മരണക്കായി പോങ്ങനാട്, തോപ്പിൽ ജംഗ്ഷനിലെ കാത്തിരിപ്പുകേന്ദ്രമാണ് എം.ടി.സ്മാരക ഗ്രന്ഥശാലയായി മാറിയത്.യാത്രക്കാർക്കായി വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ച വിശ്രമ കേന്ദ്രത്തെയാണ് പോങ്ങനാട്, തോപ്പിൽ വി.എം.ജംഗ്ഷനിൽ വിസ്മയ ആർട്ട്സ് ആൻ്റ് സ്പോർട്ട്സ് ക്ലബ് ഭാരവാഹികൾ ആധുനികസൗകര്യങ്ങളോടെഗ്രന്ഥശാലയാക്കി മാറ്റിയത്. ഗ്രന്ഥശാലയുടെ ഉദ്ഘാടനംകവിയുംഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം നിർവ്വഹിച്ചു. കണ്ണാടിയിൽ തീർത്ത ബുക്ക് ഷെൽഫുകൾ, വായനക്കാർക്കുള്ള ഇരിപ്പിടങ്ങൾ, ചുറ്റും ചെടിചട്ടികൾ വച്ചുപിടിപ്പിച്ച പൂന്തോട്ടം, മൺകൂജയിലെ പൈപ്പിൽ നിന്നുള്ള Read More…