Blog

ജനുവരി 22 ലെ പണിമുടക്ക് വിജയിപ്പിക്കുക : കെപിഎസ്ടിഎ

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജനുവരി 22-ാം തീയതിയിലെ പണിമുടക്കിൽ മുഴുവൻ അധ്യാപകരും ജീവനക്കാരും പങ്കെടുക്കണമെന്ന് കെപിഎസ്ടിഎ ആറ്റിങ്ങൽ ഉപജില്ല സമ്മേളനം ആഹ്വാനം ചെയ്തു.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ 2019 ജനുവരി 1 മുതലുള്ള ആനുകൂല്യങ്ങൾ, അടിസ്ഥാനമില്ലാത്ത കാരണങ്ങൾ നിരത്തി നിഷേധിക്കുകയാണ്. ജീവനക്കാരുടെ ഡി എ കുടിശ്ശിക 7 ഗഡു ആയിരിക്കുന്നു. പ്രോവിഡൻ്റ് ഫണ്ടിലെ ലോക്ക് ഇൻ കാലം കഴിഞ്ഞിട്ടും പിൻവലിക്കാനാകാത്തതിലൂടെ 01/01/2019 മുതലുള്ള ഡിഎ യുടെ 26 മാസം, 01/07/2019 മുതലുള്ള ഡിഎ യുടെ 20 മാസം, 01/01/2020 മുതലുള്ള ഡിഎയുടെ 14 മാസം, 01/07/2020 മുതലുള്ള 8 മാസം എന്നിങ്ങനെ നാല് ഗഡു ഡിഎ യുടെ 68 മാസത്തെ കുടിശ്ശിക ജീവനക്കാർക്ക് അന്യമായി. സമ്മേളനം കെപിസിസി നിർവാഹക സമിതി അംഗം രമണി പി. നായർ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് പി. രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽ വെഞ്ഞാറമൂട്, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ എൻ. സാബു, പ്രദീപ് നാരായണൻ, ജില്ലാ ഭാരവാഹികളായ എ.ആർ. ഷമീം, സി.എസ്. വിനോദ്, വി. വിനോദ്, സംസ്ഥാന ഉപസമിതി ഭാരവാഹികളായ ഒ.ബി. ഷാബു, ആർ.എസ്. ലിജിൻ, വിദ്യാഭ്യാസ ജില്ലാ ഭാരവാഹികളായ ടി.യു. സഞ്ജീവ്, ജൂലി പി.എസ്., എസ്. ഗിരിലാൽ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി പി. രാജേഷ് (പ്രസിഡൻ്റ്),
ജി. സുനിൽകുമാർ, മുഹമ്മദ് അൻസാരി, ബിനു. ജി.എസ്. (വൈസ് പ്രസിഡന്റുമാർ)
ആർ.എ. അനീഷ് (സെക്രട്ടറി), സിന്ധു ബി.പി., സനീറ എ.ആർ., സനൽ ജി.എൽ.(ജോ. സെക്രട്ടറിമാർ), എസ്. ഗിരിലാൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *