Blog

മൈക് ഒടിഞ്ഞു വീണു

കോട്ടയം:എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടന്റെ പ്രചാരണ പരിപാടിയിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞുവീണു.

ഇതേ തുടർന്ന് പ്രസംഗം അഞ്ച് മിനിറ്റോളം നേരം തടസ്സപ്പെട്ടു. മൈക്ക് നേരിയാക്കിയതിന് ശേഷം മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു. വൈക്കത്ത് നടന്ന പരിപാടിയിലാണ് സംഭവം.
മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ച് ഒരു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും മൈക്ക് ഒടിഞ്ഞുവീഴുകയായിരുന്നു. സ്‌റ്റേജിലുണ്ടായിരുന്ന ജോസ് കെ മാണി’ മന്ത്രി വി എൻ വാസവനടക്കമുള്ളവർ ഓപറേറ്ററുടെ സഹായത്തോടെ മൈക്ക് ശരിയാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *