കോട്ടയം .പ്രതിയെ പിടികൂടാന് ശ്രമിച്ച പോലീസുകാരന് കുത്തേറ്റു. എസ് എച്ച് മൗണ്ടിലാണ് പോലീസുകാരന് കുത്തേറ്റത്. ഗാന്ധിനഗർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ സുനുവിനാണ് കുത്തേറ്റത്. മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടയിലാണ് സംഭവം.
വാഹനാപകടത്തെ തുടർന്ന് തർക്കം,,,, ഇടിച്ചു വീഴ്ത്തിയ ശേഷം ബോണറ്റിൽ വീണ ബൈക്ക് യാത്രികനുമായി മുന്നോട്ടു കുതിച്ച് കാർ.. ഞെട്ടിക്കുന്ന സംഭവം കോഴിക്കോട് വാഹനാപകടത്തെത്തുടർന്നുണ്ടായ സംഘർഷത്തിനിടെ ബൈക്ക് യാത്രികനെ കാറിടിപ്പിച്ച് പരിക്കേല്പ്പിച്ചു. ബൈക്കും കാറും തട്ടിയതിലുണ്ടായ തർക്കത്തിനിടയില് കാറിനുമുൻപില്നിന്ന ബൈക്കുകാരനെ ഇടിച്ച് നൂറുമീറ്ററോളം മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. മുക്കം അഭിലാഷ് ജങ്ഷനില് ഞായറാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള് പുറത്തായതോടെ മുക്കം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വധശ്രമത്തിനാണ് കേസെടുത്തത്. സംഭവത്തില് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ കാരശ്ശേരി ചോണാട് സ്വദേശി Read More…
ഇസ്ലാമാബാദ്: പഹല്ഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കല് സ്ട്രൈക്കിന്റെ പശ്ചാത്തലത്തില് രാത്രി പാകിസ്ഥാൻ ജനതയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്.അതിനിടെ ഇന്ത്യയ്ക്കെതിരെ ജിഹാദ് ഭീഷണിയുമായി അൽഖ്വയ്ദയുടെ സന്ദേശം.ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയ്ദയുടെതായി പുറത്ത് വന്ന ഭീഷണി പ്രസ്ഥാവന ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം അതീവ കരുതലോടെയാണ് ശ്രദ്ധിക്കുന്നത്. ഇന്ത്യക്കെതിരെ യുദ്ധ ഭീഷണി മുഴക്കുകയാണ് രാജ്യത്തെ അഭിസംബോധന ചെയ്ത ഷഹബാസ് ഷരീഫ് ചെയ്തത്. പാക്കിസ്ഥാന് ഒരടി പിന്നോട്ടില്ലെന്നും തിരിച്ചടി നല്കാൻ ഏതറ്റം വരെയും പോകുമെന്നും പാക് Read More…