Blog

ആൽബം പുറത്തിറങ്ങി

ദൃശ്യവേദിയുടെ പുതിയ സംഗീതആൽബം
ഹരിചന്ദനം പ്രകാശിപ്പിച്ചു.

ചിറയിൻകീഴിലെ കലാസാംസ്ക്കാരിക സംഘടനയായ ദൃശ്യ വേദിയുടെ പുതിയ സംഗീത ആൽബം
ഹരിചന്ദനം പ്രകാശിപ്പിച്ചു.
ശാർക്കര മീനഭരണി മഹോൽസവ സമാപന വേദിയിലാണ് ഗാനത്തിന്റെ പ്രകാശനം നിർവ്വഹിച്ചത്. ശ്രീകൃഷ്ണഭക്തിഗാനമാണിത്.കഴിഞ്ഞവർഷം പുറത്തിറങ്ങിയ ‘ശാർക്കരയമ്മ’ഉൾപ്പെടെ ദൃശ്യവേദിയുടെ ആറാമത് സംഗീത ആൽബമാണിത്.

നാടക,ചലച്ചിത്ര ഗാനരചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറം രചിച്ച ഗാനത്തിന് സംഗീതം നൽകിയത് കേരളപുരം ശ്രീകുമാറാണ്. സജി സതീശനാണ് ഗായകൻ.സജീവ് മോഹൻ,കെ.രാജേന്ദ്രൻ, ചന്തു ചന്ദ്രൻ ,ഉദയൻ കലാനികേതൻ, അഖിലേഷ് രാധാകൃഷ്ണൻ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ. വീരകേരളപുരം
ക്ഷേത്രമുൾപ്പെടെ പ്രധാന ക്ഷേത്രങ്ങളുടെ പശ്ചാത്തലത്തിലാണ് ആൽബം ചിത്രീകരിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *