റിപ്പോർട്ട് :ഉദയൻ കലാനികേതൻ
മുദാക്കൽ താഴയ്‌ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിൽ മകരപൊങ്കാലയും തിരളി നിവേദ്യവും നടന്നു
ആറ്റിങ്ങൽ :പൊയ്കമുക്ക്, മുദാക്കൽ താഴയ്‌ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിൽ മകരപൊങ്കാലയും തിരളി നിവേദ്യവും നടന്നു
എല്ലാവർഷവും മകരമാസം ഒന്നാം തിയതി നടത്തിവരാറുള്ള ആഘോഷമാണ് മകരപൊങ്കലും, തിരളി നിവേദ്യവും, നിറഞ്ഞ ഭക്തജന തിരക്കിൽ തന്നെയാണ് ഈ വർഷവും ആഘോഷങ്ങൾ നടന്നത്. മനമുരുകി വിളിച്ചാൽ സകല ദോഷങ്ങളും മാറും എന്ന ഭക്തരുടെ വിശ്വാസമാണ് മുടങ്ങാതെയുള്ള ഭക്തരുടെ പൊങ്കാല നിവേദ്യം. തുടർന്നുള്ള അന്നദാനവു സംഘടിപ്പിച്ചു.
നൂറ്റിയൊന്ന് കലത്തിലെ പൊങ്കാലയും ശ്രദ്ധേയമായി.
