Blog

ഗുരുധർമ്മ പ്രചരണ സഭപ്രതിഷ്ഠാവാർഷികം സംഘടിപ്പിച്ചു.

ഗുരുധർമ്മ പ്രചാരണസഭ മണമ്പൂർ,പന്തടിവിള ഗുരുമന്ദിരത്തിൻ്റെ പ്രതിഷ്ഠാവാർഷികം നടന്നു. ഗുരുപൂജ,ഗുരുദേവ കൃതികളുടെ പാരായണം, ദൈവദശകം ചൊല്ലൽ അന്നദാനം എന്നിവ നടന്നു.
വൈകുന്നേരം 7 ന് നടന്ന വാർഷിക സമ്മേളനം സ്വാമി തത്ത്വതീർത്ഥ (നാരായണഗുരുകുലം )ഉദ്ഘാടനം ചെയ്തു. കവിരാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരൻ ജയചന്ദ്രൻ പനയറ അനുഗ്രഹ പ്രഭാഷണം ചെയ്തു. ജി. സുകുമാരൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജോയി സ്വാഗതവും പുഷ്പ്പരാജൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ
ഉന്നതവിജയികളായ വിദ്യാർത്ഥികൾക്കും കലാപ്രതിഭകൾക്കും ഉപഹാരങ്ങൾ നൽകി. ദൈവദശകം നൃത്താവിഷ്ക്കാരം, ചിറയിൻകീഴ് അനുഗ്രഹയുടെ നാടകം എന്നിവ നടന്നു..

Leave a Reply

Your email address will not be published. Required fields are marked *