Blog

നടി ഹണി റോസ് നല്‍കിയ പരാതിയില്‍ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂരിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌ കഴിഞ്ഞ ദിവസമാണ്.തുടർച്ചയായി അശ്ലീല അധിക്ഷേപം നടത്തിയെന്നും അപമാനിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹണിയുടെ പരാതി. ഇതിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ പിന്തുണയ്ക്കുന്ന വിഭാഗവും ഹണി റോസിന് ഒപ്പം നില്‍ക്കുന്നവരും തമ്മിലുള്ള വാഗ്വാദം മുറുകുന്ന സാഹചര്യമാണ്. ഈ സാഹചര്യത്തില്‍ ഹണി റോസിന് പിന്തുണയുമായി നടി മറീന മൈക്കിള്‍.

ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനങ്ങള്‍ ഉദ്‌ഘാടനം ചെയ്യാൻ പോയിട്ടുണ്ടെങ്കിലും അദ്ദേഹം അവിടെ ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്താറുണ്ടെന്നാണ് മറീന മൈക്കിള്‍ പറയുന്നത്. പണമുണ്ടായത് കൊണ്ട് മാത്രം കാര്യമില്ലെന്നും പെരുമാറാൻ കൂടി അറിയണമെന്നും മറീന മൈക്കിള്‍ പ്രതികരിച്ചു. ഹണിയുടെ പോരാട്ടത്തിന് എല്ലാവിധ പിന്തുണയും താരം വാഗ്‌ദാനം ചെയ്‌തു. എന്നാല്‍ പല കേസുകളും ഒത്തുതീർപ്പ് ആവുകയോ തേഞ്ഞുമാഞ്ഞ് പോവുകയോ ചെയ്യുന്നതാണ് കാണാറുള്ളതെന്നും ഈ കേസ് അങ്ങനെ ആവാതിരിക്കട്ടെയെന്നും മറീന മൈക്കിള്‍ ചൂണ്ടിക്കാട്ടി. മനോരമ ഓണ്‍ലൈനിനോടായിരുന്നു നടിയുടെ പ്രതികരണം.
അവിടെ പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകള്‍ ഒക്കെ ഇതോടെ ആരായി? നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ ചിന്താഗതിയുടെ കുഴപ്പമെന്നാവും മറുപടി. ഓരോരുത്തർക്കും ഒരു ക്ലാസ് ഉണ്ടാവും, പണത്തിന് ഒരിക്കലും അത് മാറ്റാൻ കഴിയില്ല. ആളുകളുടെ അടിസ്ഥാന സ്വഭാവം മാറില്ല. കാലങ്ങളായി പലരും ഹണിയെ ടാർഗറ്റ് ചെയ്യുന്നത് പോലെ തോന്നിയിട്ടുണ്ട്.ഹണി എവിടെയെങ്കിലും മോശം പ്രതികരണം നടത്തിയതായി കണ്ടിട്ടില്ല. എല്ലാം സഹിക്കുമ്ബോഴും ഒരു പരിധി കഴിഞ്ഞാല്‍ ആരായാലും പ്രതികരിച്ചു പോവും’, നടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *