ടിപ്പർ ഡ്രൈവറുടെ കൊടുംക്രൂരത…
ഒപ്പം നിന്ന് ജോലി ചെയ്തവനെ മണ്ണിട്ടു മൂടി…
കൊല്ലത്ത് ദേശീയപാത നിര്‍മാണത്തിനിടെ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം; മണ്ണുമാന്തി യന്ത്രത്തിന് അടിയില്‍പ്പെട്ടു മരണം.
കൊല്ലം കരീപ്പുഴയില്‍ ദേശീയപാത നിർമാണത്തിനിടെ അപകടത്തില്‍ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം.
മണ്ണ് മാന്തിയന്ത്രത്തിന് അടിയില്‍പ്പെട്ട് ബിഹാർ സ്വദേശി മുഹമ്മദ് ജിബ്രേലാണ് മരിച്ചത്.
ഇന്നലെ രാത്രി 10.30ഓടെയായിരുന്നു നാടിനെ നടുക്കിയ ദാറുണ സംഭവം.
സൈറ്റിലെ സൂപ്പർവൈസർ ആണ് ഇദ്ദേഹം.
അശ്രദ്ധമായി മണ്ണ് തട്ടിയ ടിപ്പറാണ് ദുരന്തം വിതച്ചത്.
ടിപ്പർലോറിക്ക് നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്ന ഇദ്ദേഹത്തിന് മുകളിൽ കൂടി അശ്രദ്ധമായി ടിപ്പർ ഡ്രൈവർ
മണ്ണ് ഇടുകയായിരുന്നു.
തുടർന്ന് എത്തിയ എല്ലാ ടിപ്പറുകളും അദ്ദേഹത്തിന്റെ മുകളിൽകൂടി മണ്ണിട്ടു കൂന കൂട്ടി.
തുടർന്ന് മണ്ണ് നിരത്തുന്ന യന്ത്രമെത്തി മണ്ണ് നിർത്തുകയായിരുന്നു.
തുടർന്ന് അദ്ദേഹത്തിനെ രാത്രി വൈകി കാണാതാവുകയും മൊബൈലിൽ വിളിച്ചിട്ട് കിട്ടാതാവുകയും ചെയ്തു.
പിറ്റേന്ന് രാവിലെ നടത്തിയ പരിശോധനയിലാണ്
നിരത്തിയ മണ്ണിനടിയിൽ നിന്നും അദ്ദേഹത്തിന്റെ ശരീരഭാഗങ്ങൾ പലയിടങ്ങളിലായി നിന്ന് ലഭിച്ചത്.
പാതയ്ക്കായിമണ്ണ് നികത്തുന്നതിനിടെ ഇയാള്‍ മണ്ണ് മാന്തിയന്ത്രത്തിന് അടിയില്‍പ്പെടുകയായിരുന്നു. ശരീരഭാഗങ്ങള്‍ പലയിടത്തായി മണ്ണില്‍ ആഴ്ന്ന നിലയിലാണ്. ഉടലും തലയും കൈകാലുകളും മണ്ണിനടിയില്‍ പല സ്ഥലങ്ങളിലാണ്. ഇവ കണ്ടെത്തുന്നതിനായി പരിശോധന തുടരുകയാണ്..


