എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിനെതിരെ പരാതി. സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതായാണ് പരാതി.
ഹരിതസേന, കുടുംബശ്രീ തുടങ്ങിയവയടക്കം പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് ജില്ലാ കളക്ടർക്കാണ് പരാതി നൽകിയത്.
കേരള സർക്കാർ സ്ഥാപനമായ കെ ഡെസ്ക്കിലെ ജീവനക്കാരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നു എന്നും പരാതിയിലുണ്ട്. ജില്ലാ കളക്ടർക്ക് യുഡിഎഫ് ജില്ലാ ചെയർമാനാണ് പരാതി നൽകിയത്.
കെ ഡിസ്കിലെ ജീവനക്കാരെ ഉപയോഗിച്ച് അൻപതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് വ്യാജവാഗ്ദാനം നൽകി വീടുകൾ കയറിയിറങ്ങി വിവരശേഖരണം നടത്തുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.
കെ ഡസ്ക്ക് പ്രവർത്തകരെ തൊഴിൽ നൈപുണ്യ പരിശീലനം എന്ന പേരിൽ തോമസ് ഐസക്കിന്റെ പ്രചാരണത്തിന് വേണ്ടി ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും ഉപയോഗിക്കുകയാണെന്നും പരാതിയുണ്ട്.
സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ട് എൽഡിഎഫ് നടത്തുന്ന ഇത്തരം പ്രചാരണങ്ങൾ ഉടൻ തടയണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.