പത്തനംതിട്ട കോന്നിയിൽ തൊട്ടിലിൽ കുരുങ്ങി അഞ്ചു വയസുകാരി മരിച്ചു. ഇന്നു വൈകുന്നേരം മൂന്നു മണിയോടെയാണ് ചെങ്ങറ ഹരിവിലാസത്തിൽ ഹരി – നീതു ദമ്പതികളുടെ മകൾ ഹൃദ്യ മരിച്ചത്.
ഇളയകുഞ്ഞിനായി കെട്ടിയ തൊട്ടിലിൽ ഹൃദ്യ കളിക്കുന്നതിനിടെയാണ് അപകടം. സംഭവസമയത്ത് അപ്പൂപ്പൻ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്.
മാതാപിതാക്കൾ ഇളയകുഞ്ഞിനെക്കൊണ്ട് ആശുപത്രിയിലേക്ക് പോയിരിക്കുകയായിരുന്നു.