ആലപ്പുഴ: ഊഞ്ഞാലിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ചു. കേളാത്തുകുന്നേൽ അഭിലാഷിൻ്റെ മകൻ കശ്യപ് (10) ആണ് മരിച്ചത്. കുമ്പളം സ്വദേശികളായ ഇവർ അരൂർ ബൈപ്പാസ് കവലയിൽ വാടകയ്ക്ക് താമസിക്കുകയാണ്.
വീടിൻ്റെ മുകളിലത്തെ നിലയിലെ ഊഞ്ഞാലിൽ കുരുങ്ങിയാണ് മരണം. അരൂർ സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് കശ്യപ്.
