സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച റേഷന് കടകള് അടച്ച് പ്രതിഷേധിക്കുമെന്ന് റേഷന് വ്യാപാരികള്. രണ്ടു മാസത്തെ വേതനം അനുവദിക്കുക, ഉറപ്പുനല്കിയ ഉല്സവബത്ത നല്കുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ച് ചൊവ്വാഴ്ച്ച റേഷന് കടകള് അടച്ച് പ്രതിഷേധിക്കുമെന്ന് റേഷന് കോ ഓര്ഡിനേഷന് കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ രണ്ടുമാസമായി റേഷന് കട വ്യാപാരികള്ക്ക് വേതനം ലഭിച്ചിട്ടില്ലെന്ന് ഇവര് പറയുന്നു. ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും ചര്ച്ച നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടു. ഇതേ തുടര്ന്നാണ് സൂചന സമരം. ഭക്ഷ്യവകുപ്പിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്കും സംഘടന നോട്ടീസ് നല്കി.
പുസ്തകപ്രകാശനം നടന്നു ശാലിനി സെബാസ്റ്റ്യന്റെരണ്ടാമത്തെ പുസ്തകമായ“എന്നിലേയ്ക്ക് വരും വഴി ” എന്ന കവിതസമാഹാരത്തിന്റെ പ്രകാശനം നടന്നു. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽഎഴുത്തുകാരി ചന്ദ്രമതി പുസ്ത പ്രകാശനം നടത്തി. എഴുത്തുകാരിയുടെ മകൻ മാനുവൽ പുസ്തകം ഏറ്റുവാങ്ങി. ഡോ.സി ഉദയകലയുടെ അദ്ധ്യക്ഷതയിൽ നടന്നചടങ്ങ് ഇന്ദുലേഖ വയലാർ ഉദ്ഘാനം ചെയ്തു.എഴുത്തുകാരായ സുനിൽ സി ഇ.,ആർ കെ അനിൽകുമാർ,എസ് കെ സുരേഷ്മഹേഷ് മാണിക്യംനകുലൻ നന്ദനത്ത് എന്നിവർ പങ്കെടുത്തു.
ദിവസങ്ങൾക്ക് മുൻപ് കുഴിയെടുത്തു, കൊല്ലുന്നതിന് മുൻപ് ഭർതൃപിതാവ് പീഡിപ്പിച്ചു; തനു നേരിട്ടത് കൊടും ക്രൂരത ഫരീദാബാദ്: ഹരിയാനയില് കാണാതായ യുവതിയെ കുഴിച്ചിട്ട നിലയില് കണ്ടെത്തിയ സംഭവത്തില് വഴിത്തിരിവ്. കൊലചെയ്തത് യുവതിയുടെ ഭര്തൃ പിതാവാണെന്നും കൊലയ്ക്ക് മുന്പ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ജൂൺ 21 നാണ് 24 കാരിയായ തനു എന്ന യുവതിയെ പത്തടി ആഴമുള്ള കുഴിയില് കോണ്ക്രീറ്റ് സ്ലാബിട്ട് മൂടിയ നിലയില് കണ്ടെത്തിയിരുന്നത്. ഫരീദാബാദിലാണ് സംഭവം. ഭര്ത്താവിന്റെ വീടിനോട് ചേര്ന്ന് തന്നെയാണ് മൃതശരീരം കുഴിച്ചിട്ട Read More…