Blog

നിള – പുസ്തകചർച്ച

മാമം തക്ഷശില ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രതിമാസ പുസ്തക ചർച്ച കൂട്ടായ്മ ആയ നിള മാർച്ച് മാസത്തിൽ ശ്രീ സജിത്ത്ലാൽ നന്ദനത്തിന്റെ “ബുദ്ധനും യൂദാസും കുറെ ചാവേറുകളും” എന്ന നോവൽ ചർച്ച ചെയ്തു. പുസ്തകം അവതരിപ്പിച്ചത് എഴുത്തുകാരനായ ശ്രീ കരവാരം രാമചന്ദ്രൻ ആയിരുന്നു. ലൈബ്രറി പ്രസിഡൻറ് ജയകുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ ൈ ലബ്രറി സെക്രട്ടറി ശ്രീ രഞ്ജിത്ത് കുമാർ സ്വാഗതവും, എക്സിക്യൂട്ടീവ് അഗം ശ്രീ ശ്യാം കൃഷ്ണ നന്ദിയും പറഞ്ഞു. രാജചന്ദ്രൻ, സന്തോഷ് ആറ്റിങ്ങൽ,നന്ദു നാരായണൻ,സുജ കമല, സുമ, ഷീന രാജീവ്, നിമിഷ എന്നിവർ ചർച്ചയിൽ പങ്കെടുത്തു..

Leave a Reply

Your email address will not be published. Required fields are marked *