ഗായിക കീർത്തനരമേശിന്ഉപഹാരം നൽകി. കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയ ഗായിക കീർത്തനരമേശിന്“നൈറ്റിംഗ് ഗേൾ ” അവാർഡ് സമ്മാനിച്ചു. ഫെയർവെൽ ഡേയിൽ നടന്ന ചടങ്ങിലാണ് ഉപഹാരം നൽകിയത്. സംഗീത മികവിനുള്ള ഈഅംഗീകാരംഫാക്കൽറ്റി അംഗങ്ങളാണ് സമ്മാനിച്ചത്.
പൂട്ടിക്കിടക്കുന്ന വീട്ടില്‍ 5,000 രൂപയുടെ കറന്റ് ബില്ല് വന്നതിന്റെ കാരണം അന്വേഷിച്ച് ഉടമ ഒടുവില്‍ എത്തിയത് സ്വന്തം വീട്ടിലെ അനധികൃത താമസക്കാരെക്കുറിച്ച്.വൈറ്റില ജനത റോഡിലെ അജിത് കെ വാസുദേവന്റെ വീട്ടിലാണ് സംഭവം. തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി. അമേരിക്കയില്‍ താമസിക്കുന്ന അജിത്തിന്റെ വീട്ടില്‍ കഴിഞ്ഞ രണ്ട് തവണകളിലായി 5,000ത്തിന് മുകളിലാണ് വൈദ്യുതി ബില്‍. തുടര്‍ന്ന് കെഎസ്ഇബിക്ക് പരാതി നല്കി. അതിനിടെ ബില്‍ കൂടാനുള്ള കാരണം അറിയാന്‍ ചെലവന്നൂര്‍ സ്വദേശികളായ രണ്ടുപേരെ വീട്ടിലേക്ക് അയക്കുകയായിരുന്നു. Read More…
കണ്ണീർ കാഴ്ച്ച കൊച്ചിയിലെ വടുതലയിൽ മനസ്സ് തകർക്കുന്ന കുടുംബദുരന്തം കൊച്ചിയിലെ വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികളായ ശ്രീകുമാരി (59), മകൾ അശ്വതി (37), മക്കളായ കാർണിവൻ (14), കീർത്തിവൻ (5), അക്ഷിത (2) എന്നിവരാണ് മരിച്ചത്. പോലീസിന്റെ പ്രാഥമിക നിഗമനമനുസരിച്ച്, കുട്ടികൾക്ക് വിഷം നൽകി കൊല്ലപ്പെടുത്തിയ ശേഷം അമ്മയും മകളും ജീവനൊടുക്കിയതാകാമെന്നാണ് സംശയം. വീട്ടിനുള്ളിലെ കാഴ്ചകൾ അതീവ ദാരുണമായിരുന്നു വൃത്തിയായി വസ്ത്രം Read More…