Related Articles
സിദ്ദിഖിനെതിരെ സുപ്രീകോടതിയില് കേസ് നടത്തുന്നതിന് അന്വേഷണസംഘത്തിലെ രണ്ട് എസ്പിമാരെ ഡല്ഹിക്ക് അയക്കാനാണ് തീരുമാനം. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്നോടിയായി നിയമ സംഘത്തിന് കാര്യങ്ങള് വിശദീകരിക്കുന്നതിനാണ് എസ്പിമാർ പോകുന്നത്. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. സർക്കാരിന് വേണ്ടി നിഷെ രാജൻ ശങ്കർ ആണ് സുപ്രീംകോടതിയില് ഹാജരാകുന്നത്. മുൻ സോളിസിറ്റർ ജനറല് രഞ്ജിത് കുമാറിന്റെ നിയമോപദേശവും സർക്കാർ തേടിയിട്ടുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കോടതി ജാമ്യാപേക്ഷ പരിഗണിച്ചേക്കും. വിധി പ്രതികൂലമായാല് ഉടൻ തന്നെ കീഴടങ്ങുമെന്നാണ് Read More…
ആൽബം പുറത്തിറങ്ങി
ദൃശ്യവേദിയുടെ പുതിയ സംഗീതആൽബംഹരിചന്ദനം പ്രകാശിപ്പിച്ചു. ചിറയിൻകീഴിലെ കലാസാംസ്ക്കാരിക സംഘടനയായ ദൃശ്യ വേദിയുടെ പുതിയ സംഗീത ആൽബംഹരിചന്ദനം പ്രകാശിപ്പിച്ചു.ശാർക്കര മീനഭരണി മഹോൽസവ സമാപന വേദിയിലാണ് ഗാനത്തിന്റെ പ്രകാശനം നിർവ്വഹിച്ചത്. ശ്രീകൃഷ്ണഭക്തിഗാനമാണിത്.കഴിഞ്ഞവർഷം പുറത്തിറങ്ങിയ ‘ശാർക്കരയമ്മ’ഉൾപ്പെടെ ദൃശ്യവേദിയുടെ ആറാമത് സംഗീത ആൽബമാണിത്. നാടക,ചലച്ചിത്ര ഗാനരചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറം രചിച്ച ഗാനത്തിന് സംഗീതം നൽകിയത് കേരളപുരം ശ്രീകുമാറാണ്. സജി സതീശനാണ് ഗായകൻ.സജീവ് മോഹൻ,കെ.രാജേന്ദ്രൻ, ചന്തു ചന്ദ്രൻ ,ഉദയൻ കലാനികേതൻ, അഖിലേഷ് രാധാകൃഷ്ണൻ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ. വീരകേരളപുരംക്ഷേത്രമുൾപ്പെടെ പ്രധാന ക്ഷേത്രങ്ങളുടെ പശ്ചാത്തലത്തിലാണ് Read More…
സൈബർ ആക്രമണങ്ങളില് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസില് പരാതി നല്കി അർജുന്റെ കുടുംബം. സമൂഹമാദ്ധ്യമങ്ങളിലൂടെ വർഗീയ അധിക്ഷേപം നടക്കുന്നുവെന്നാണ് പരാതി. അർജുന്റെ സഹോദരി അഞ്ജു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നല്കിയത്. ഭർത്താവ് ജിതിൻ, അർജുന്റെ ഭാര്യ കൃഷ്ണപ്രിയ, എന്നിവർക്കൊപ്പം കമ്മീഷണർ ഒഫീസില് എത്തിയാണ് അഞ്ജു പരാതി നല്കിയത്. അർജുന്റെ വേർപാടിനെ തുടർന്ന് ഭാര്യ കൃഷ്ണപ്രിയ ജോലിക്ക് പോയി തുടങ്ങിയത് മുതല് അർജുന്റെ കുടുംബത്തിനെതിരെ സൈബറാക്രമണം ആരംഭിച്ചിരുന്നു. മനാഫിനെതിരെ ആരോപണങ്ങള് ഉന്നയിച്ചപ്പോള് അവഹേളനം വർദ്ധിച്ചു. അർജുന്റെ Read More…