അവാർഡുകൾ നൽകാൻ അപേക്ഷ ക്ഷണിക്കുന്നു മുടപുരം : മുടപുരം തെങ്ങുംവിള ഭഗവതിക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തോടനുബന്ധിച്ഛ് ഫെബ്രുവരി 26 ന് ശിവരാത്രി ദിവസം നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ചു ക്ഷേത്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ഉപഹാരങ്ങളും നൽകുന്നു.പ്ലസ് ടു വിൽ സയൻസ് , ആർട്സ് , കോമേഴ്സ് വിഭാഗങ്ങളിൽ 2024 ൽ ഏറ്റവും കൂടുതൽ മാർക്ക് നേടി ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ചിറയിൻകീഴ്, കിഴുവിലം, അഴൂർ, മംഗലാപുരം, മുദാക്കൽ പഞ്ചായത്ത് അതിർത്തിയിൽ Read More…
തൃശൂര്: തൃശൂര് റെയില്വേ സ്റ്റേഷന് ബൈക്ക് പാര്ക്കിംഗില് അഗ്നിബാധ. മുഴുവൻ ബൈക്കുകളും കത്തിനശിച്ചു. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. തീ അണയ്ക്കാനുളള ശ്രമങ്ങള് തുടരുകയാണ്. ഏകദേശം 600 ബെെക്കുകൾ പാർക്ക് ചെയ്തിരുന്നു. പ്ലാറ്റ് ഫോം രണ്ടിന്റെ പിൻവശത്തായുള്ള പാർക്കിംഗിലാണ്.
വീടുപണി നടക്കുന്ന സ്ഥലത്ത് മുറ്റം നിരപ്പാക്കാന് കൊണ്ടുവന്ന ജെസിബി ഓടിച്ച ഗൃഹനാഥന് അപകടത്തില് മരിച്ചു. കരൂര് കണ്ടത്തില് പോള് ജോസഫ് (രാജു കണ്ടത്തില്- 60) ആണ് മരിച്ചത്. ജെസിബി ഓപ്പറേറ്റര് കാപ്പികുടിക്കാന് പോയപ്പോള് വെറുതെ ഓടിക്കാന് ശ്രമിക്കുന്നതിനിടെ ജെസിബി മറിഞ്ഞ് റബര് മരത്തിനിടയില്പ്പെട്ട് ചതഞ്ഞരഞ്ഞാണ് മരണം. ഇന്നു രാവിലെ പാലാ കരൂരിലായിരുന്നു അപകടം.വീട് പണി നടക്കുന്നതിനിടെ മുറ്റം കെട്ടുന്നതിനായി മണ്ണ് ലവലാക്കുന്ന പണിക്കായിട്ടാണ് ജെസിബി വരുത്തിയത്. രാവിലെ 10 മണിയോടെ ജെസിബി ഓപ്പറേറ്റര് കാപ്പി കുടിക്കാനായി പോയി. Read More…