നഗരൂർ പീഡനം പ്രതികളിൽ അമ്മയുടെ സുഹൃത്തുക്കളും ,,,പ്രായപൂർത്തിയാകാത്ത ആൺകുട്ടികളും
തിരുവനന്തപുരം: കിളിമാനൂർ നഗരൂർ സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു.
പതിമൂന്നുകാരിക്ക് നേരെ ലൈം ഗികാതിക്രമം നടത്തിയത് അമ്മയുടെ സുഹൃത്തുക്കൾ ഉൾപ്പെടെ നിരവധി പേരെന്ന് റിപ്പോർട്ട്.
പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അമ്മയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്‌തു. ഇയാൾ ഉൾപ്പെടെ ആറ് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത ആൺകുട്ടികളും കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത നാല് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട് എന്നാണ് വിവരം.
‘സഖി’യുടെ കൗൺസിലിങ്ങിനിടെയാണ് പീഡന വിവരം പുറത്തറിയുന്നത്. സ്‌കൂൾ അധികൃതരുടെ നിർദേശ പ്രകാരമാണ് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയത്.
