യുവാവ് ഷോക്കേറ്റ് മരിച്ചു തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടിൽ ഉണ്ണി (35)യാണ് മരിച്ചത്. കാട്ടുപന്നി ശല്യം കാരണം സ്ഥാപിച്ച വൈദ്യുത കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്. രാത്രിയിൽ ഉണ്ണിയും രണ്ടു സുഹൃത്തുക്കളും ആറ്റിൽ നിന്നും മീൻ പിടിച്ച് മടങ്ങിവരവേ ആണ് അപകടമുണ്ടായത്.
മതിയായ സുരക്ഷ ഒരുക്കിയില്ല; ഷൂട്ടിങ്ങിനിടയിൽ പരിക്കേറ്റു; അഞ്ചേമുക്കാൽ കോടി നഷ്ടപരിഹാരം വേണം: ഫുട്ടേജ് സിനിമയുടെ നിർമ്മാണ പങ്കാളി കൂടിയായ മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ് അയച്ച് നടി ശീതൾ ശ്യാം. നടി മഞ്ജു വാര്യർക്കെതിരെ വക്കീല് നോട്ടീസ് അയച്ച് നടി ശീതള് തമ്ബി. ഫൂട്ടേജ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ശീതളിന് പരിക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിർമാണക്കമ്ബനിയുടെ പങ്കാളിയായ മഞ്ജു വാര്യർക്ക് നടി നോട്ടീസയച്ചത്. ആവശ്യമായ സുരക്ഷ ലൊക്കേഷനില് ഒരുക്കിയില്ലെന്നാണ് ശീതളിന്റെ പരാതിയില് പറയുന്നത്. അഞ്ചേമുക്കാല്കോടി രൂപ നഷ്ടപരിഹാരമായി Read More…
കെപിഎസ്ടിഎ രാജീവ്ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. കെപിഎസ്ടിഎ ആറ്റിങ്ങൽ വിദ്യാഭാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്ഗാന്ധിയെ അനുസ്മരിച്ചു. ഇന്ത്യയെ വിവരസാങ്കേതിക വിദ്യയുടെ പുരോഗതി സാധ്യമാക്കി ലോകത്തിൻ്റെ നെറുകയിൽ എത്തിക്കാൻ പരിശ്രമിച്ച നേതാവായിരുന്നു എന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന എക്സി. കമ്മിറ്റി അംഗം പ്രദീപ് നാരായൺ പറഞ്ഞു. വിദ്യാഭാസ ജില്ലാ കമ്മറ്റി പ്രസിഡൻ്റ് എ.എം. മുഹമ്മദ് അൻസാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ.സാബു, ജില്ലാ പ്രസിഡൻ്റ് എ.ആർ. ഷമീം, സംസ്ഥാന കൗൺസിൽ അംഗം Read More…