തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍കോളജിലെ മള്‍ട്ടി സ്പെഷല്‍റ്റി വെന്‍റിലേറ്റര്‍ യൂണിറ്റിലെ തീ പിടിത്തത്തിന് ശേഷം മരിച്ചത് അഞ്ച് രോഗികള്‍. മണിക്കൂറുകള്‍ക്കുളളില്‍ രോഗികൾ മരിച്ചതിൽ ആരോപണവുമായി കുടുംബങ്ങൾ.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് തീപിടുത്തത്തില്‍ മരിച്ചത് അഞ്ചു രോഗികള്‍,രക്ഷാപ്രവർത്തനത്തിനിടെ ജീവന്‍രക്ഷാ ഉപകരണങ്ങൾ മാറ്റുകയായിരിന്നു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍കോളജിലെ മള്‍ട്ടി സ്പെഷല്‍റ്റി വെന്‍റിലേറ്റര്‍ യൂണിറ്റിലെ തീ പിടിത്തത്തിന് ശേഷം മരിച്ചത് അഞ്ച് രോഗികള്‍. മണിക്കൂറുകള്‍ക്കുളളില്‍ രോഗികൾ മരിച്ചതിൽ ആരോപണവുമായി കുടുംബങ്ങൾ.
അഞ്ച് രോഗികളാണ് മരിച്ചത്. അഗ്നിബാധയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റിയതാണ് മരണകാരണമെന്നാണ് മരിച്ച നെയ്യാറ്റിന്‍കര സ്വദേശി സനീഷിന്‍റെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
ബൈക്കില്‍ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന സനീഷ് ആരോഗ്യം മെച്ചപ്പെട്ട് പൊടിയരിക്കഞ്ഞി കുടിച്ച് തുടങ്ങിയിരുന്നതായിരുന്നു. എന്നാൽ തീപിടിച്ച വെന്‍റിലേറ്ററില്‍ ചികില്‍സയിലിരുന്ന സനീഷിന് തീപിടിത്ത ശേഷം നില വഷളായെന്നും രക്ഷപെടില്ലെന്നും അറിയിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റിയതാണ് സനീഷ് മരിക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.