ചേർത്തല. നവജാതശിശുവിനെ കുഞ്ഞിന്റെ മാതാവിന്റെ ആൺ സുഹൃത്ത് കൊലപ്പെടുത്തിയ കേസിൽ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുത്ത് മറ്റൊരു ആൺ സുഹൃത്ത് മൊഴി നൽകി. രണ്ട് ആൺ സുഹൃത്തുക്കളോടും കുഞ്ഞിന്റെ പിതാവാണെന്നാണ് ആശ ധരിപ്പിച്ചിരുന്നത്. ഇതോടെ കുട്ടിയുടെ DNA പരിശോധന ഫലം നിർണായകമാകും.ഗർഭം അലസിപ്പിക്കാൻ രതീഷിൽ നിന്ന് ആശ രണ്ട് ലക്ഷം രൂപ വാങ്ങിയതായും രതീഷ് മൊഴി നൽകി. കുഞ്ഞിന്റെ മാതാവ് 34 കാരിയായ ആശയുടെ ഫോൺകോൾ വിവരങ്ങളിൽ നിന്നാണ് മറ്റൊരാൺ സുഹൃത്തിനെ പറ്റിയുള്ള സൂചന പോലീസിന് ലഭിക്കുന്നത്. ഇയാൾ Read More…
സംഗീതആൽബം പുറത്തിറക്കി നവരാത്രിയോടനുബന്ധിച്ച് തയ്യാറാക്കിയ മൂകാംബികദേവി ഭക്തിഗാനാൽബം പ്രകാശനം ചെയ്തു. കൊല്ലൂർ, മൂകാംബിക സരസ്വതിമണ്ഡപത്തിൽ ക്ഷേത്രതന്ത്രിപ്രശാന്ത് ഭട്ട് പ്രകാശനം നിർവഹിച്ചു. സീരിയൽ നടൻപുഷ്പൻ.ഡി.ദാമോദരൻ,കെ.രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.ആർ&ആർ ഫ്രെയിംസിൻ്റെ ബാനറിൽ പുറത്തിറക്കുന്ന ആൽബത്തിൻ്റെ ഗാനരചന നിർവഹിച്ചത് രാധാകൃഷ്ണൻ കുന്നുംപുറവും സംഗീതം കേരളപുരം ശ്രീകുമാറുമാണ്. ആലാപനം കെ.രാജേന്ദ്രൻ. ക്യാമറയും എഡിറ്റിങ്ങും നിർവ്വഹിച്ചത് അഖിലേഷ് രാധാകൃഷ്ണൻ.
കൊച്ചി: കളമശ്ശേരിയിൽ സ്വകാര്യ ബസിൽ കണ്ടക്ടറെ കുത്തി കൊലപ്പെടുത്തി. ഇടുക്കി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. സർവീസ് നടത്തുന്നതിനിടയിൽ കളമശ്ശേരി എച്ച്എംടി ജംഗ്ഷനിൽ വെച്ചാണ് ആക്രമണം നടന്നത്.കൊലപാതകി ബസ്സിൽ ചാടിക്കയറി അനീഷിനെ കുത്തുകയായിരുന്നുവെന്നാണ് വിവരം. ഇതിനുശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. പ്രതിയ്ക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.