ആറാട്ടണ്ണൻ അറസ്റ്റിൽ സോഷ്യൽ മീഡിയ താരം ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റിൽ. സാമൂഹ്യമാധ്യമങ്ങളിലൂടെ സിനിമ നടിമാരെ പറ്റി അശ്ലീല പരാമർശം നടത്തിയതിന്റെ പേരിലാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. സന്തോഷ് വർക്കിക്കെതിരെ ചലച്ചിത്ര പ്രവർത്തകർ പരാതി നൽകിയിരുന്നു. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വർക്കിയുടെ പരാമർശം. നേരത്തെയും സിനിമാതാരങ്ങൾക്കെതിരെ സമാനമായ രീതിയിൽ പരാമർശം നടത്തിയിരുന്നു. ചലച്ചിത്ര താരം ഉഷ ഹസകയാണ് ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നൽകിയത്. നിരവധി ചലച്ചിത്ര പ്രവർത്തകർ Read More…
പുസ്തകചർച്ച നടന്നു. പുല്ലൂർമുക്ക് ദേശീയ ഗ്രന്ഥശാലയിൽ പുസ്തകചർച്ച സംഘടിപ്പിച്ചു. അപർണ രാജിന്റെ അല്ലിമുല്ല എ കവിതാസമാഹാരത്തെ കുറിച്ച് ഓരനെലൂർ ബാബു സംസാരിച്ചു.ചർച്ചയിൽഡോ.അശോക്, ഷീനാരാജീവ്, ശ്രീകണ്ഠൻ കല്ലമ്പലം, വിജയൻ ചന്ദനമാല, തുടങ്ങിയവപങ്കെടുത്തു സംസാരിച്ചു. അപർണ രാജ് മറുപടി പ്രസംഗം നടത്തി. തുടർന്ന് കവിത അവതരണം നടന്നു.
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവർക്ക് ജാമ്യം അനുവദിച്ചത്. ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിലാണ്.കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ജാമ്യം കൊടുത്താല്‍ കന്യാസ്ത്രീകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തുടരുമെന്നുമാണ് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചത്. കേസ് നീട്ടികൊണ്ടു പോകാനാണോ Read More…