Blog

അന്തരിച്ച അയിലം ഉണ്ണികൃഷ്ണൻ്റെ സംസ്ക്കാരം ചെവ്വാഴ്ച നടക്കും

   അന്തരിച്ച പ്രമുഖ കാഥികനും നടനുമായ അയിലം ഉണ്ണികൃഷ്ണൻ്റെ മരണാനന്തരചടങ്ങുകൾ ചൊവ്വാഴ്ച നടക്കും. മാർച്ച് 25 ന് രാവിലെ 10 മണി മുതൽ 11 മണി വരെ  തൈക്കാട് ഭാരത് ഭവനിലും തുടർന്ന് 12 മണി മുതൽ ഒരു മണി വരെ പാങ്ങാപ്പാറ വസതിയിലും പൊതുദർശനവും തുടർന്ന് സംസ്കാരം കഴക്കൂട്ടം മേനംകുളം ശാന്തിതീരത്തിൽ നടക്കും.

അരനൂറ്റാണ്ട് കാലത്തെകഥാപ്രസംഗ പാരമ്പര്യമുള്ള അയിലം ഉണ്ണികൃഷ്ണൻ പ്രശസ്ത നാടക സംഘങ്ങളായ അതുല്യ , അഹല്യ എന്നിവയുടെ സ്ഥാപകനായിരുന്നു. തലസ്ഥാനത്തെ സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ നിറഞ്ഞു നിന്ന അദ്ദേഹം തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സ്മാരക സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *