തിരുവനന്തപുരം കല്ലറയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ അയൽവാസി അറസ്റ്റിൽ. കല്ലറ മുതുകുള സ്വദേശി ധർമ്മരാജൻ (58) ആണ് പിടിയിലായത്. ഇയാൾ കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നതായി പോലീസ്. പ്രതിക്കെതിരെ പോക്സോയും ചുമത്തിസനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസം.
വിദ്യാഭ്യാസശില്പ്പശാല സംഘടിപ്പിച്ചു കലാനികേതൻ കലാകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കടയ്ക്കാവൂർ ടാഗൂർ കോളേജിൽ വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിച്ചു. “വിദ്യാർത്ഥികളും സാമൂഹ്യ ജീവിതവും” എന്ന വിഷയത്തിൽ നടന്ന ശില്‍പ്പശാല കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.അഡ്വ.എ. റസൂൽഷാൻഅധ്യക്ഷനായി. കവിയും എഴുത്തുകാരനുമായ ബിനുവേലായുധൻ മുഖ്യപ്രഭാഷണം നടത്തി. സജിതിലകൻ വിഷയാവതരണം നടത്തി. അനിൽ സ്വാഗതം പറഞ്ഞു. ബിനുലാൽ ലഹരി വിരുദ്ധ സന്ദേശം നൽകി. സുനിൽ കുമാർ നന്ദിപറഞ്ഞു.
വീടിനുള്ളിൽ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ചുചിറയിൻകീഴ്: അഴൂരിൽ വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. അഴൂർ മൂലേൽ വീട്ടിൽ ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ദരുണമായ സംഭവം നടന്നത്.അമ്മയ്ക്കും സഹോദരിക്കുമൊപ്പം വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന ദിക്ഷലിന് പുലർച്ചെ കാലിൽ പാമ്പ് കടിയേൽക്കുകയായിരുന്നു. കുട്ടി നിലവിളിച്ചു കൊണ്ട് ഉണർന്നതിനെത്തുടർന്ന് വീട്ടുകാർ ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ Read More…