ആറ്റിങ്ങലിൽ വാഹനാപകടം ദമ്പതികൾക്ക് ഗുരുതര പരുക്ക് ആറ്റിങ്ങൽ മാമം ജംഗ്ഷനിലാണ് രാത്രി എട്ടുമണിയോടെ അപകടം നടന്നത് ഇട റോഡിലേക്ക് കയറാൻ ശ്രമിച്ച ഭാര്യയും ഭർത്താവും സഞ്ചരിച്ചിരുന്ന ബൈക്കാണ് തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാർ ഇടിച്ചുതെറിപ്പിച്ചത്റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും അതീവഗുരു അവസ്ഥയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്ബൈക്ക് യാത്രക്കാർ ആറ്റിങ്ങൾ സ്വദേശികൾ ആണെന്ന് പറയപ്പെടുന്നു. .
മെയ് അഞ്ചിന് നടക്കേണ്ട വിവാഹത്തിന് നാട്ടിലേക്ക് പോരാൻ ഇരിക്കെ മലയാളി യുവാവിനെ ദുബായിൽ മരണം; കാരണം ഹൃദയാഘാതംനാട്ടിലേക്ക് പോകാനിരിക്കെ മലയാളി യുവാവ് ദുബൈയില് മരിച്ചു. തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് ആണ് മരിച്ചത്. 29 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. സ്വകാര്യ ധനമിടപാടു സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.മെയ് അഞ്ചിനായിരുന്നു മുഹമ്മദ് ഷാസിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. കല്യാണത്തിനായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം. പിതാവ്: എൻ.പി മൊയ്തു, മാതാവ്: വി.കെ ഷഹന, റാബിയ, റിയൂ എന്നിവർ സഹോദരങ്ങളാണ്. നിയമ Read More…
കിളിമാനൂരിൽ വേടൻ്റെ പ്രോഗ്രാമിനിടയിൽ അപകടം,,,എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു കിളിമാനൂരിൽ റാപ്പർ വേടന്റെ പ്രോഗ്രാമിനായി എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. ആറ്റിങ്ങൽ കോരാണി ഇടക്കോട് സ്വദേശി ലിജു ഗോപിനാഥ് (42) ആണ് മരിച്ചത്. എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിന് ഇടയിലാണ് ടെക്നീഷ്യന് ഷോക്കേറ്റത്. വൈകുന്നേരം 5മണിയോടെയാണ് അപകടം നടന്നത്. ഉടൻ തന്നെ കിളിമാനൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ചിറയിൽ കീഴ് താലൂക്ക് ആശുപത്രിയിലേക്ക് Read More…