മലപ്പുറം: ലഹരിസംഘത്തിലുള്ള ഒമ്പതു പേർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരിയിലെ ലഹരിസംഘത്തിലുള്ളവരുടെ രോഗബാധയാണ് മലപ്പുറം ഡിഎംഒ സ്ഥിരീകരിച്ചത്. സംഘത്തിലെ മൂന്നുപേർ അന്യസംസ്ഥാന തൊഴിലാളികളാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്ക് ഇടയാക്കിയതെന്നാണ് കരുതുന്നത്. രണ്ടുമാസം മുമ്പ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. ലൈംഗിക തൊഴിലാളികള്, മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവർ തുടങ്ങിയവർക്കിടയിലാണ് സ്ക്രീനിംഗ് നടത്തിയത്. ഇതിന്റെ റിപ്പോർട്ടുകളാണ് ഇപ്പോള് പുറത്തുവരുന്നത്. സ്ക്രീനിംഗിന്റെ തുടക്കത്തില് വളാഞ്ചേരിയിലെ ഒരാള്ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചിരുന്നു. Read More…
കൊട്ടാരക്കര മുന് എംഎല്എയും സി പി ഐ എമ്മിന്റെ പ്രമുഖ വനിതാ നേതാവുമായിരുന്ന ഐഷ പോറ്റി കോണ്ഗ്രസില്. യുഡിഎഫ് രാപ്പകൽ സമര വേദിയിൽ എത്തിയ ഐഷ പോറ്റിയെ വി. ഡി. സതീശൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതില് കേന്ദ്ര സര്ക്കാരിനെതിരെ നടത്തുന്ന കോണ്ഗ്രസിന്റെ പ്രതിഷേധ വേദിയില് വെച്ചാണ് ഐഷ പോറ്റിയെ കോണ്ഗ്രസിലേക്ക് സ്വാഗതം ചെയ്തത്. കഴിഞ്ഞ കുറച്ചുകാലമായി സി പി ഐ എം നേതൃത്വവുമായി അകന്നു കഴിയുന്ന ഐഷ പോറ്റി, പാര്ട്ടി പരിപാടികളില് നിന്നെല്ലാം Read More…
ചിങ്ങം 1 കർഷക ദിനാചരണം.മികച്ച കർഷകരെ ആദരിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നുകിഴുവിലം ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ ചിങ്ങം 1 ( 2024 ആഗസ്റ്റ് 17 ) കർഷക ദിനത്തോടനുബന്ധിച്ച് താഴെപ്പറയുന്ന വിഭാഗങ്ങളിലെ മികച്ച കർഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.🔹നെൽ കൃഷി🔹ജൈവ കൃഷി🔹സമ്മിശ്ര കൃഷി🔹 എസ് സി/ എസ് ടിവിഭാഗം🔹വനിതാ കർഷക🔹 വിദ്യാർത്ഥി കർഷകൻ / കർഷകമുതിർന്ന കർഷകൻ/ കർഷകഈ വിഭാഗങ്ങളിൽ ഉൾപ്പെട്ട കർഷകർക്ക് തങ്ങളുടെ അപേക്ഷകൾ വാർഡ് മെമ്പർമാർ, പാടശേഖര സമിതി ഭാരവാഹികൾ, കാർഷിക വികസന സമിതി അംഗങ്ങൾ വഴിയോ, Read More…