മുടപുരം ഗവണ്മെന്റ് യു.പി സ്കൂളിൽ വർണക്കൂടാരം നിർമ്മാണോദ്‌ഘാടനം
മുടപുരം : മുടപുരം ഗവണ്മെന്റ് യു.പി സ്കൂളിലെ പ്രീ പ്രൈമറിയിൽ നിർമ്മിക്കുന്ന വർണക്കൂടാരത്തിന്റെ നിർമ്മാണോദ്‌ഘാടനം കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.പവനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു .ഹെഡ്മിസ്ട്രസ് ബീന.സി.ആർ ,മുൻ എസ്.എം.സി ചെയർമാൻ ഡി.ബാബുരാജ്,മുൻ പി.ടി.എ പ്രസിഡന്റ് സജിതൻ .ബി.എസ് ,എസ്.എം.സി വൈസ് ചെയർമാൻ ഹിമാ രാജ്.പി.ആർ,പി.ടി.എ പ്രസിഡന്റ് അനു .എം ,പ്രീ പ്രൈമറി അദ്ധ്യാപിക ശ്രീലത .എസ് എന്നിവർ സംസാരിച്ചു. 10 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത് .
മുടപുരം ഗവണ്മെന്റ് യു.പി സ്കൂളിലെ വർണക്കൂടാരത്തിന്റെ നിർമ്മാണോദ്‌ഘാടനം കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത നിർവഹിക്കുന്നു.
