“കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: അഞ്ച് പേർക്ക് ദാരുണാന്ത്യം കണ്ണൂർ :കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് ദാരുണാന്ത്യം. കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കല്‍ മണ്ഡപം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി 10.45-ഓടെയായിരുന്നു അപകടം. മരിച്ചവരില്‍ മണ്ഡപം ചൂരിക്കാട്ട് സുധാകരന് (49), കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എന്‍.പദ്മകുമാര്‍ (59) എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരുള്‍പ്പെടെ മൂന്ന് മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും കുട്ടിയുമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. നാലുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കുട്ടി ആശുപത്രിയിലേക്ക് Read More…
പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസംഗം മണിക്കൂറുകൾക്കകം സ്ഥാനം രാജിവച്ചു പാങ്ങോട് പഞ്ചായത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഇവിടെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ പിന്തുണയോടെUDFന് ഭരണം ലഭിക്കുകയായിരുന്നു..കോൺഗ്രസിലെ എസ് ഗീതയാണ് പഞ്ചായത്ത് പ്രസിഡന്റയി വിജയിച്ചത്.ഗീതയ്ക്ക്യു ഡി എഫ് ന്റെ -6 വോട്ടും വെൽഫെയർ പാർട്ടിയിലെ ഒരു വോട്ടും എസ് ഡി പി ഐ യുടെ-3 മൂന്ന് വോട്ടും ലഭിച്ചു.എൽഡിഎഫിന് ഏഴു വോട്ടുകളാണ് ഉണ്ടായിരുന്നത്. വെൽഫയർ പാർട്ടിയും എസ് ഡി പി ഐയും കോൺഗ്രസ് സ്ഥാനാർഥിക്കു പിന്തുണ നൽകിയതോടെ Read More…
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞു വീണു. പതിനാലാം വാർഡിലെ കെട്ടിടമാണ് പൊളിഞ്ഞു വീണത്. കോട്ടയം മെഡിക്കൽ കോളേജിലെ സർജറി ഓർത്തോ വിഭാഗമാണ് മുമ്പ് ഇവിടെ പ്രവർത്തിച്ചു വന്നിരുന്നത്. ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം ഉണ്ടായത്. അഞ്ച് വയസുള്ള ഒരു കുട്ടിക്കും, സ്ത്രീയ്ക്കും, മറ്റൊരാൾക്കുമാണ് പരിക്കേറ്റത്. ഉപയോഗിക്കാതെ കിടന്ന പതിനാലാം വാർഡിൻ്റെ ശുചിമുറിയുടെ ഒരു ഭാഗമായിരുന്നു തകർന്ന് വീണത്. അഗ്നിരക്ഷാ സേനയും, പോലീസും അടക്കമുള്ളവർ സ്ഥലത്തെത്തി മറ്റ് അത്യാഹിതങ്ങളുണ്ടോ എന്ന് പരിശോധിക്കുകയാണ്. മൂന്ന്നിലയിലുള്ള പഴയ കെട്ടിടം Read More…