Blog

പ്രസിദ്ധീകരണത്തിന്

സാംബശിവന്‍ മുത്താന കവിതാ പുരസ്‌കാരം
രാധാകൃഷ്ണന്‍ കുന്നുംപുറത്തിന്.

തിരുവനന്തപുരം:കവി സാംബശിവൻ മുത്താനയുടെ ഓർമ്മക്കായി നൽകുന്ന സാംബശിവന്‍ മുത്താന പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണന്‍ കുന്നുംപുറം അര്‍ഹനായി. പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
സാംസ്ക്കാരിക പ്രവർത്തനത്തിൽ സജീവ സാനിധ്യമായിരുന്ന സാംബശിവൻ മുത്താന അദ്ദേഹത്തിൻ്റെ ഓർമ്മക്കായി മലയാളവേദി സാംസ്ക്കാരിക സംഘടനയാണ് വർഷങ്ങളായി അവാർഡ് നൽകി വരുന്നത്.
ഡോ.അശോക് ശങ്കര്‍, പെരിനാട് സദാനന്ദന്‍പിള്ള, മടവൂര്‍ സുരേന്ദ്രന്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.
ജനുവരി അവസാനം മലയാളവേദിയുടെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് പുരസ്‌കാര കമ്മിറ്റി ചെയര്‍മാന്‍ ഓരനെല്ലൂര്‍ ബാബു അറിയിച്ചു.

ഓരനെല്ലൂര്‍ ബാബു
ചെയര്‍മാന്‍
പുരസ്‌കാര നിര്‍ണ്ണയ സമിതി.
ഫോൺ:9388857900.

Leave a Reply

Your email address will not be published. Required fields are marked *