കൊലക്കേസ് പ്രതി അലുവ അതുൽ ജയിൽ വാർഡനെ മർദ്ദിച്ചു
കൊല്ലം.ജിം സന്തോഷ് കൊലക്കേസ് പ്രതി അലുവ അതുൽ ജയിൽ വാർഡനെ മർദ്ദിച്ചു. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അഭിലാഷിനാണ് മർദ്ദനമേറ്റത്.
സൂപ്രണ്ടിൻ്റെ ഓഫീസിലെ കമ്പ്യൂട്ടറും അലുവ അതുൽ തല്ലി തകർത്തു
ഇന്ന് ഉച്ചയ്ക്ക് സെല്ലിലേക്ക് മാറ്റുന്നതിനിടെയാണ് ജയിൽ സൂപ്രണ്ടിനോട് അലുവ അതുൽ തട്ടികയറുന്നത്.തുടർന്ന് സൂപ്രണ്ടിങ് റ ഓഫീസിലേക്ക് മാറ്റിയ അലുവ അതുൽ കമ്പ്യൂട്ടറും, മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയായിരുന്നു.
അലുവ അതുൽ അക്രമാസക്തനായതോടെ സെല്ലിലേക്ക് ഉദ്യോഗസ്ഥർ മാറ്റാൻ ശ്രമിച്ചു.ഇതോടെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അഭിലാഷിനെ ഇയാൾ മർദ്ധിക്കുകയായിരുന്നു.ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അഭിലാഷിൻ്റെ കണ്ണിൽ അലുവ അതുൽ ഇടിച്ചു. പരിക്കേറ്റ ഉദ്യോഗസ്ഥനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ജയിലിനുള്ളിൽ നടത്തിയ അതിക്രമങ്ങൾക്ക് അലുവ അതുലിന് എതിരെ കൊല്ലം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
