അറിവുൽസവം – 25 സമാപിച്ചു
വെട്ടുകാട്, സെൻ്റ് മേരീസ് ലൈബ്രറി സംഘടിപ്പിച്ച അറിവുൽസവം- 25 സമാപിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് സോളമൻ വെട്ടുകാട് അധ്യക്ഷനായി. വെട്ടുകാട് ഇടവക വികാരി റവ.ഡോ:എഡിസൺ വൈ.എം മുഖ്യഅതിഥിയായി. ലൈബ്രറി വൈസ് പ്രസിഡൻ്റ് വില്ല്യം ജെറി സ്വാഗതവും ക്രിസ്റ്റബൽ വർഗ്ഗീസ് നന്ദിയും പറഞ്ഞു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
