എറണാകുളം തിരുവാങ്കുളത്തുനിന്ന് കാണാതായ മൂന്ന് വയസുകാരിക്കായി എറണാകുളം ജില്ലയിലാകെ പരിശോധനകള്‍ നടക്കുന്നതിനിടെ കുഞ്ഞിനെ പുഴയിലെറിഞ്ഞെന്ന് മാതാവിന്റെ മൊഴി.
മൂഴിക്കുളം പാലത്തില്‍ നിന്ന് കുഞ്ഞിനെ താഴേക്കെറിഞ്ഞുവെന്നാണ് യുവതിയുടെ മൊഴി. മൂഴിക്കുളത്ത് അമ്മയും കുഞ്ഞും എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
മൂഴിക്കുളത്ത് അമ്മയേയും കുഞ്ഞിനേയും കണ്ടതായി ഓട്ടോ ഡ്രൈവറും പറയുന്നു. കുഞ്ഞിനെ പുഴയിലെറിഞ്ഞെന്ന മൊഴി പൊലീസിന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.
അമ്മ മൊഴി മാറ്റിമാറ്റി പറയുകയാണ്. അമ്മയ്ക്ക് ചെറിയ മാനസിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി സംശയമുണ്ട്. മൂഴിക്കുളം പുഴയില്‍ വിശദമായ പരിശോധന നടക്കുകയാണ്.
ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.
