ഹണി ട്രാപ്പിലൂടെ യുവാവിന്റെ 60 ലക്ഷവും 61 പവന്റെ സ്വർണ്ണാഭരങ്ങളും അപഹരിച്ച കേസ്സിൽ മുഖ്യ പ്രതി അറസ്റ്റിൽ.
അതിരമ്പുഴ അമ്മഞ്ചേരി, കുമ്മണ്ണൂർ ധന്യ അർജുൻ (37) ആണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം ഗാന്ധിനഗർ പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിലെ മറ്റു പ്രതികളായ അലൻ തോമസ്, അർജുൻ ഗോപി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
2022 മാർച്ച് മാസം മുതൽ 2024 ഡിസംബർ വരെയുള്ള കാലയളവിൽ ആണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്.
പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന യുവാവുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇയാളുമായുള്ള നഗ്നചിത്രങ്ങൾ എടുക്കുകയും, ഈ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പരാതിക്കാരൻ നിന്നും 60 ലക്ഷം രൂപയും 61പവൻ സ്വർണവും അപഹരിക്കുകയായിരുന്നു.
പ്രധാന പ്രതിയായ ധന്യ കേരള ഹൈക്കോടതി മുമ്പാകെ മുൻകൂർ ജാമ്യത്തിന് അപേക്ഷ നല്കിയിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ നിരസിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ സറണ്ടർ ചെയ്യുന്നതിന് ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
