കണ്ണൂർ അഴീക്കൽ തീരത്തിന് സമീപം
ചരക്ക് കപ്പലിന് തീപിടിച്ചു.
തീപിടിത്തത്തെ തുടർന്ന് കപ്പലിലെ 50
കണ്ടെയ്നറുകൾ കടലിൽ വീണു.
650ഓളം കണ്ടെയ്നറുകളാണ്
കപ്പിലിലുള്ളത്. കൊളംബോയിൽ നിന്ന്
മുംബൈയിലേക്ക് പോവുകയായിരുന്ന
ചരക്ക് കപ്പലിലാണ് അപകടമുണ്ടായത്.
കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ
പടിഞ്ഞാറൻ തീരമേഖലയിലാണ്
ഭാഗത്തായാണ് ഇന്ന് രാവിലെ
അപകടമുണ്ടായതെന്നാണ് വിവരം.
കപ്പലിൽ 40 ജീവനക്കാരുണ്ടെന്നാണ്
വിവരം. ബേപ്പൂർ അഴീക്കൽ
തുറമുഖങ്ങൾക്ക് പടിഞ്ഞാറ്
ഭാഗത്തായാണ് കപ്പൽ അപകടത്തിൽ പെട്ടു എന്നാണ് വിവരം.


