പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസംഗം മണിക്കൂറുകൾക്കകം സ്ഥാനം രാജിവച്ചു
പാങ്ങോട് പഞ്ചായത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ഇവിടെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ പിന്തുണയോടെ
UDFന് ഭരണം ലഭിക്കുകയായിരുന്നു..
കോൺഗ്രസിലെ എസ് ഗീതയാണ് പഞ്ചായത്ത് പ്രസിഡന്റയി വിജയിച്ചത്.
ഗീതയ്ക്ക്
യു ഡി എഫ് ന്റെ -6 വോട്ടും
വെൽഫെയർ പാർട്ടിയിലെ ഒരു വോട്ടും
എസ് ഡി പി ഐ യുടെ-3 മൂന്ന് വോട്ടും ലഭിച്ചു.
എൽഡിഎഫിന് ഏഴു വോട്ടുകളാണ് ഉണ്ടായിരുന്നത്.
വെൽഫയർ പാർട്ടിയും എസ് ഡി പി ഐയും കോൺഗ്രസ് സ്ഥാനാർഥിക്കു പിന്തുണ നൽകിയതോടെ ഗീതയ്ക്ക് 10 വോട്ടുകൾ ലഭിച്ചു..
എസ്ഡിപിഐ പിന്തുണ കോൺഗ്രസ് സ്വീകരിച്ചതിനെതിരെ എൽഡിഎഫും കോൺഗ്രസിൽ ഒരുഭാഗവും പ്രതിഷേധിച്ചതോടെ
നേതൃത്വം ഇടപെട്ട് ഗീത സ്ഥാനം രാജിവെക്കുകയായിരുന്നു.


