Blog

ശാസ്താംകോട്ട:പതിനാലുകാരൻ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഭിന്നശേഷിക്കാരിയായ ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം.കുന്നത്തൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.ഏതാനും ആഴ്ചകൾക്ക് മുമ്പ് ആന്തരികമായി ഇൻഫക്ഷൻ ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്.10 ദിവസത്തോളമാണ് മരണത്തോട് മല്ലടിച്ച് കുട്ടി ചികിത്സയിൽ കഴിഞ്ഞത്.പിതാവുമായി അകന്നു കഴിയുന്ന മാതാവ് കുട്ടിയെ വീടിനോട് ചേർന്നുള്ള ഇവരുടെ സഹോദരിയുടെ വീട്ടിൽ ഏല്പിച്ച ശേഷമാണ് പതിവായി വീട്ടു ജോലിക്ക് പോയിരുന്നത്.ഈ അവസരത്തിലാണ് സഹോദരിയുടെ മകനായ 14കാരൻ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നത്.കുട്ടിക്ക് വയറു വേദന കലശലായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആന്തരികാവയവങ്ങളിൽ ഇൻഫക്ഷൻ ബാധിച്ചതായി കണ്ടെത്തിയത്.കുട്ടി മരിച്ചതിനു പിന്നാലെ ശാസ്താംകോട്ട
പൊലീസ് കസ്റ്റഡിയിലെടുത്ത 14 കാരനെ ജുവൈനൽ ജസ്റ്റിസ് ബോർഡിനു മുൻപാകെ ഹാജരാക്കി.ഇയ്യാളെ പൊലീസ് നിരീക്ഷണത്തിൽ ജുവൈനൽ ജസ്റ്റിസ് ബോർഡ് നല്ല നടപ്പിന് വിട്ടിരിക്കയാണ്.അതിനിടെ കുട്ടിയും പ്രതിയും പ്രായപൂർത്തിയാകാത്തവർ ആയതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *