ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 6 ലെ ഫർണിച്ചറുകളും കാർ സ്പെയർ പാർട്‌സുകളും സൂക്ഷിച്ചിരുന്ന വെയർഹൗസുകളില്‍ തീപിടുത്തം. ഇന്ന്, ബുധനാഴ്ച രാവിലെയാണ് തീപിടിത്തം ഉണ്ടായത്. ആർക്കും പരിക്കില്ലെന്ന് ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. രാവിലെ 10 മണിയോടെ സിവിൽ ഡിഫൻസിന് ഒരു കോൾ ലഭിച്ചെന്നും തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയെന്നും വക്താവ് പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കുന്നതിനിടെ ഉടൻ തന്നെ പ്രദേശം വളഞ്ഞു. സ്ഥലം അന്വേഷണത്തിനായി ഫോറൻസിക് വിദഗ്ധർക്ക് കൈമാറും..


