കളിക്കുന്നതിനിടെ വീടിന്റെ ഭിത്തി തകർന്ന് വീണ് സഹോദരങ്ങളായ കുട്ടികൾക്ക് ദാരുണാന്ത്യം. ദുരന്തം പാതിവഴിയിൽ നിർമാണം ഉപേക്ഷിച്ച വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ്…
പാലക്കാട്: അട്ടപ്പാടിയിൽ വീടിന്റെ ഭിത്തി തകർന്ന് സഹോദരങ്ങളായ കുട്ടികൾ മരിച്ചു. അജയ്, ദേവി ദമ്പതികളുടെ മക്കളായ 7 വയസ്സുകാരനായ ആദി. 4 വയസ്സുകാരനായ അജ്നേഷ് എന്നിവരാണ് മരിച്ചത്. ബന്ധുവായ 6 വയസുകാരി അഭിനയക്കും പരിക്കേറ്റു. പാലക്കാട് അട്ടപ്പാടി കരുവാര ഉന്നതിയിലാണ് അപകടം ഉണ്ടായത്..

കുട്ടികളുടെ വീടിന് അടുത്ത് കളിക്കുന്നതിനിടെ പാതിവഴിയിൽ നിർമാണം ഉപേക്ഷിച്ച വീടിൻ്റെ ഭിത്തി ഇടിഞ്ഞ് വീണാണ് കുട്ടികൾ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂവരെയും കോട്ടത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും സഹോദരള്‍ അപ്പോഴേക്കും മരിച്ചു..

