കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർക്കാണ് ദാരുണാന്ത്യം.കൊല്ലം നെടുവത്തൂരിലാണ് സംഭവം നെടുവത്തൂർ സ്വദേശിനി 33 കാരിയായ അർച്ചനയാണ് കിണറ്റിൽ ചാടിയത് യുവതിയെ രക്ഷിക്കാൻ ശ്രമിച്ച കൊട്ടാരക്കര ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശി സോണി എസ് കുമാറും സുഹൃത്ത് 22 കാരനായ ശിവകൃഷ്ണനുമാണ് മരിച്ച മറ്റ് രണ്ടുപേർ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത് രക്ഷാപ്രവർത്തനത്തിനിടെ കിണറ്റിന്റെ കൈവരി ഇടിഞ്ഞുവീണ ആയിരുന്നു മൂന്ന് കുട്ടികളുടെ അമ്മയാണ് Read More…
പ്രതിഭാസംഗമം നടന്നു. കിളിമാനൂർ, വെള്ളല്ലൂർ, വിവേകോദയം യു. പി എസ് പ്രതിഭാസംഗമം സംഘടിപ്പിച്ചു.വായനാവാരാഘോഷസമാപനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഭാ സംഗമം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻകുന്നുംപുറം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ഷീജ.പി അധ്യക്ഷയായി. ഹെഡ്മിസ്ട്രസ് ആശാ ദേവി സ്വാഗതം പറഞ്ഞു.രമ്യ ആർ. ചന്ദ്രൻ ,കുമാരി ദിയ എം.എസ് എന്നിവർ സംസാരിച്ചു.എസ്.എസ്.എൽ.സി ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി.
ലഹരിക്കെതിരെദീപശിഖ യാത്ര വക്കം ഗവൺമെന്റ് വി. എച്ച്. എസിലെ കുട്ടി പോലീസും ലഹരി വിരുദ്ധ ക്ലബ്ബും സംയുക്തമായി ലഹരിക്കെതിരെ ദീപശിഖയാത്ര സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച ദീപ ശിഖ യാത്ര എച്ച്.എം ബിന്ദു സി.എസ്, കടയ്ക്കാവൂർ( S.I) ജയപ്രസാദും ചേർന്ന് വിദ്യാർത്ഥികൾക്ക് കൈമാറി. ദീപശിഖയാത്ര സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണായ I.N.A ഹീറോ.വക്കം ഖാദറിന്റെ സ്മൃതി മന്ദിരത്തിൽ എത്തിച്ചേർന്നു. നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത ഈ ദീപശിഖാ യാത്ര വീരപുത്രന്റെ മണ്ണിൽ എത്തി. ലഹരിക്കെതിരെയുള്ള ഈ ദീപം Read More…