പ്ലസ് ടു വിദ്യാർത്ഥി കിടപ്പുമുറിയിൽ മരിച്ച നിലയിൽ തിരുവനന്തപുരം: ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.ആറ്റിങ്ങൽ ഇളമ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ 17 കാരൻ സിദ്ധാർത്ഥാണ് മരിച്ചത്. വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച് മുറിയിൽ ഉറങ്ങാൻ കിടന്ന സിദ്ധാർത്ഥ് രാവിലെ സമയം ഏറെയായിട്ടും വാതിൽ തുറന്നില്ല. ഇതോടെ വീട്ടുകാർ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് മരിച്ച നിലയിൽ സിദ്ധാർത്ഥിനെ കണ്ടെത്തിയത്..
തിരുവനന്തപുരം: വര്ക്കലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ക്ലിഫിൽ വൻ തീപിടുത്തം. വര്ക്കലയിലെ നോര്ത്ത് ക്ലിഫിലെ റിസോര്ട്ടിലാണ് വൻ തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ റിസോര്ട്ട് പൂര്ണമായും കത്തി നശിച്ചു. നോര്ത്ത് ക്ലിഫിലെ കലയില റിസോര്ട്ടിലാണ് തീപിടുത്തമുണ്ടായത്. റൂമിൽ വാടക്ക് താമസിച്ച വിനോദ സഞ്ചാരികളടക്കമുള്ളവര് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ആര്ക്കും പരിക്കില്ല. തീയണക്കാൻ ഫയര്ഫോഴ്സ് ശ്രമം തുടരുകയാണ്. റിസോർട്ടിനു മുന്നിൽ പുരയിടത്തിൽ ചവറുകൾ കൂട്ടി ജീവനക്കാർ തീയിട്ടിരുന്നു. കാറ്റത്ത് റിസോർട്ടിനകത്തേക്ക് തീ കത്തിപിടിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരുമെത്തി തീയണക്കാൻ ശ്രമിക്കുകയായിരുന്നു. Read More…
ആലപ്പുഴ മെഡിക്കൽ കോളേജിൽ വച്ചുനടന്ന ആരോഗ്യ സർവകലാശാല കലോത്സവത്തിൽ ഭാരതനാട്യം, കേരളനടനം, കുച്ചിപുടി, മോഹിനിയാട്ടം തുടങ്ങിയ എല്ലാ മത്സരങ്ങളിലും ആറ്റിങ്ങൽ സ്വദേശി ശ്രദ്ധ ജഗദീഷിന് എ ഗ്രേഡ് കരസ്തമാക്കി.