Blog

കിഴുവിലം ജി.വി. ആർ. എം. യു.പി സ്കൂളിൽ വായന മാസാചരണം ഉദ്ഘാടനം ചെയ്തു

കിഴുവിലം ജി.വി. ആർ. എം. യു.പി സ്കൂളിൽ വായന മാസാചരണവും വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനവും പ്രശസ്ത കവയത്രി ഷിബി നിലാമുറ്റം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്യാം കൃഷ്ണ അധ്യക്ഷനായ ചടങ്ങിൽ പ്രഥമാധ്യാപിക ഐ. പി. ശ്രീജ സ്വാഗതം ആശംസിച്ചു. ഇതിനോട് അനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം പുസ്തക പ്രദർശനം ആസ്വാദനക്കുറിപ്പ് അവതരണം വായനാദിന പ്രതിജ്ഞ എന്നിവ നടത്തപ്പെട്ടു. കവയത്രി ഷിബി നിലാമുറ്റം മഴ,കടൽ,അമ്മ പോയതിൽ പിന്നെ..എന്നീ കവിത കൊണ്ട് സദസ്സ് ധന്യമാക്കി വിദ്യാരംഗം കൺവീനർ .ശ്രീശേഖർ ആശംസകൾ അർപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി ബി.യു. മനോജ് കൃതജ്ഞത രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *