കല്ലറ കുറ്റിമൂടിന് സമീപം നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോർമറിൽ ഇടിച്ച് അപകടം.
വർക്കല.വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റശ്രമം നടത്തിയതിനും രോഗിയുടെ കൂട്ടിരിപ്പുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം വർക്കല ചാവടി മുക്ക് സ്വദേശി മുനീറിനെയാണ് ആശുപത്രി സംരക്ഷണ നിയമം പ്രകാരം അറസ്റ്റ് ചെയ്തത്. മാതാവിനോടൊപ്പം ആശുപത്രിയിൽ കൂട്ടിരിക്കാനെത്തിയതാണ് മുനീർ.വർക്കല താലൂക്ക് ആശുപത്രിയിൽ ദിവസങ്ങളോളം ചികിത്സ നടത്തിയിട്ടും അമ്മയുടെ രോഗം ഭേദമാകുന്നില്ലെന്നാരോപിച്ചായിരുന്നു കയ്യേറ്റ ശ്രമം.അയിരൂർ പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ മുനീർ.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരന് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ വയറ്റിൽ ക്ഷതമുണ്ടായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. ഇത് മൂലമുണ്ടായ ആന്തരിക രക്ഷാസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഈ ക്ഷതം എങ്ങനെ ഉണ്ടായി എന്ന സംശയം നിലനിൽക്കുകയാണ്.ഇതിന് പുറമെ കുഞ്ഞിന്റെ കൈയിൽ മൂന്നാഴ്ചയോളം പഴക്കമുള്ള പൊട്ടലുമുണ്ട്. ബിസ്ക്കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് മരിച്ചത് എന്നായിരുന്നു മാതാപിതാക്കളുടെ മൊഴി. അതിനാൽ കുഞ്ഞ് കഴിച്ചതെന്ന് കരുതുന്ന ഭക്ഷണത്തിന്റെ സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് Read More…