വക്കം ഗവ. ന്യൂ എൽ പി (റൈട്ടർവിള) സ്കൂളിൽ നമ്മൾക്കുള്ളത് നമ്മളൊരുക്കും എന്ന പേരിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി. വക്കം ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും ആഭിമുഖ്യത്തിലാണ് പദ്ധതി ആരംഭിച്ചത്.SMC ചെയർമാൻ ശ്രീ. സബീർ തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കുട്ടികൾ ഓരോരുത്തരായി ഗ്രോബാഗിൽ തക്കാളി, വഴുതന, മുളക്, വെണ്ട,അമര പയർ, എന്നിവ നട്ടു. ഹെഡ് മാസ്റ്റർ ശ്രീ.അക്ബർഷാ, സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ഹണി, അധ്യാപകർ,SMC അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


