ബൈപ്പാസിലെ താൽക്കാലിക റോഡിൽ സ്ലാബുകൾ അപകടാവസ്ഥയിൽ
മഴക്കാലം എത്തുന്നതോടെ റോഡുകളുടെ ദയനീയാവസ്ഥ പല അപകടങ്ങൾക്കും കാരണമാകുന്നു.
ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ ബൈപ്പാസ് നിർമ്മാണം നടക്കുന്ന താൽക്കാലിക റോഡിൽ അപകടകരമായ വിധത്തിൽ സ്ലാബ്കൾ ഇളകി കിടക്കുന്നു. അപകടാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടും ബന്ധപ്പെട്ടവർ ഇതുവരെ മേൽ നടപടികൾ ഒന്നു സ്വീകരിച്ചിട്ടില്ല. താൽക്കാലിക റോഡിന്റെ വശത്തായി റോഡിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള സ്ലാബുകൾ റോഡുമായി ചേർന്നു കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങളും ചെറിയ വാഹനങ്ങളും കുഴിയിലേക്ക് തെന്നിവീഴാനിടയാകും.
വീതികുറഞ്ഞ റോഡിൽ അപ്രതീക്ഷിതമായി ഒരു ചക്രവാഹനങ്ങളോ മറ്റു വാഹനങ്ങളോ തെന്നിവീണാൽ മറുഭാഗത്ത് വലിയ കുഴിയായതിനാൽ വലിയ അപകടങ്ങൾക്ക് സാദ്ധ്യതയുണ്ട്…