തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഒരുക്കേണ്ട സംവിധാനങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന നിര്‍ദേശവുമായി മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമകൾ ഇരിപ്പിടം, പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കുന്നതിനാവശ്യമായ കുട, കുടിവെള്ളം മറ്റ് അടിസ്ഥാന സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കണമെന്ന തൊഴിൽ വകുപ്പ് സർക്കുലറിലെ നിർദേശങ്ങൾ തൊഴിലുടമകൾ പാലിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നാണ് തൊഴിൽ മന്ത്രി നിര്‍ദേശിച്ചിട്ടുള്ളത്. നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ തുടങ്ങിയ പ്രധാന പാതയോരങ്ങളോട് ചേർന്ന് Read More…
തിരുവനന്തപുരം. നാലുവയസുകാരിയെ മുറിവേല്‍പ്പിച്ച സംഭവത്തില്‍ അധ്യാപിക ഒളിവില്‍. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം എടുത്ത കേസില്‍ അന്വേഷണം തുടരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി വേണമെന്ന് ക്രൂരതയ്ക്ക് ഇരയായ കുട്ടിയുടെ പറഞ്ഞു എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ച സംഭവത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കുഞ്ഞിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം ഇന്ന് കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കും. ആരോപണവിധേയയായ അധ്യാപിക ഒളിവില്‍ എന്നാണ് വിവരം. മകള്‍ക്ക് നേരിട്ട ക്രൂരതയില്‍ ശക്തമായ Read More…
നെടുമങ്ങാട് പഴകുറ്റി പെട്രോൾ പമ്പിന് എതിർവശം വാഹനാപകടംനിയന്ത്രണം വിട്ട ഹുണ്ടായി ഇ ഓൺ കാർ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതിയുടെയും മക്കളുടെയും മുകളിലേക്ക് പാഞ്ഞു കയറി റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഫോർഡ് കാറിൽ ഇടിച്ചു നിന്നു . അപകടത്തിൽപ്പെട്ട സ്കൂട്ടർ ഓടിച്ചിരുന്ന യുവതി മരിച്ചു രണ്ടു കുട്ടികളിൽ ഒരാളുടെ ഗുരുതരം കളത്തറ, കളത്തുകാൽ സ്വദേശികൾ ആണ് അപകടത്തിൽ പെട്ടത്,.